സിറ്റിഇന്ത്യ സിഇഒയുടെ പുനര്‍നിയമനം റിസര്‍വ്വ് ബാങ്ക് തടഞ്ഞു

സിറ്റിഇന്ത്യ സിഇഒയുടെ പുനര്‍നിയമനം റിസര്‍വ്വ് ബാങ്ക് തടഞ്ഞു

കഴിഞ്ഞ പത്ത് വര്‍ഷമായി സിറ്റിബാങ്ക് സിഇഒ ആയിരുന്നു പ്രമിത് ജാവെരി

ന്യൂഡെല്‍ഹി: സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റിഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ ആര്‍ബിഐ. കഴിഞ്ഞ പത്ത് വര്‍ഷമായി സിഇഒ സ്ഥാനത്ത് തുടരുന്ന പ്രമിത് ജാവെരിയെ സിഇഒ ആയി വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയില്ല.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ജാവെരിയെ സിഇഒ ആയി നിയമിക്കാനുള്ള ബാങ്ക് തീരുമാനത്തിന് റിസര്‍വ്വ് ബാങ്കിന്റെ ഈ നിലപാട് തിരിച്ചടിയായി. ബാങ്കില്‍ ജാവെരിക്കുള്ള സ്വകാര്യ നിക്ഷേപങ്ങളാണ് ഇത്തരമൊരു കടുത്ത നിലപാടെടുക്കാന്‍ റിസര്‍വ്വ് ബാങ്കിനെ നിര്‍ബന്ധിച്ചതെന്നാണ് സൂചന.

അടുത്തിടെ ഉണ്ടായ വമ്പന്‍ അഴിമതികളുടെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് മേഖലയ്ക്ക് മേലുള്ള മേല്‍നോട്ടം ആര്‍ബിഐ ശക്തമാക്കിയിരുന്നു. ഏപ്രിലിന് ശേഷം രണ്ട് പ്രാദേശിക ബാങ്കുകളിലെ സിഇഒമാരുടെ പുനര്‍നിയമനം റിസര്‍വ്വ് ബാങ്ക് തടഞ്ഞിരുന്നു. അതേസമയം സിഇഒ നിയമനത്തില്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും തിരിച്ചടി നേരിടുന്ന ആദ്യ വിദേശ ബാങ്കാണ് സിറ്റിബാങ്ക്..

Categories: Current Affairs
Tags: City bank, RBI