പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അബുദാബിയില്‍

പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അബുദാബിയില്‍

ജാമീ ചുങ്, ബ്രിട്ടീഷ് നടി ഹെര്‍മിയോണ്‍ കോര്‍ഫീല്‍ഡ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അബുദാബി: ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ പടത്തിന്റെ ചിത്രീകരണം അബുദാബിയിലെ ജുമൈറയിലെ എത്തിഹാദ് ടവര്‍സില്‍ നടക്കും. സ്വര്‍ണ കൊള്ളയുടെ കഥ പറയുന്ന ദി മിസ്ഫിറ്സ് എന്ന ചിത്രത്തിനായാണ് അദ്ദേഹം കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

റോബര്‍ട്ട് ഹെന്നിയാണ് തിരക്കഥാകൃത്ത്. റിച്ചാര്‍ഡ് പേസ് എന്ന കുറ്റവാളിയുടെ കഥയാണ് സിനിമ പറയുന്നത്. ഡൈ ഹാര്‍ഡ് 2, സ്‌കിപ് ട്രേസ് പോലുള്ള ആക്ഷന്‍ ചലച്ചിത്രങ്ങളുടെ സംവിധായകന്‍ റെന്നി ഹാര്‍ലിന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ജാമീ ചുങ്, ബ്രിട്ടീഷ് നടി ഹെര്‍മിയോണ്‍ കോര്‍ഫീല്‍ഡ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

“പിയേഴ്സ് ബ്രോസ്നനിന്റെ കൂടെ പ്രവര്‍ത്തിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം എന്റെ ഒരു പഴയ സുഹൃത്താണ്. അദ്ദേഹത്തിന്റെ ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ദി മിസ്ഫിറ്സിലെ പ്രധാന കഥാപാത്രം അദ്ദേഹത്തിന് മാത്രമേ ചെയ്യാന്‍ സാധിക്കു.,”- ഹാര്‍ലിന്‍ പറഞ്ഞു.

കിയാ ജാമും ഡീന്‍ ആള്‍റ്റിട്ടും ആണ് നിര്‍മ്മാതാക്കള്‍. കെ ജാം മീഡിയയുടെ പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 18-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. യൂറോപ്യന്‍ ഫിലിം മാര്‍ക്കറ്റിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

Comments

comments

Categories: Arabia