കെടിഎം 500 ഉടന്‍ വിപണിയിലേക്ക് പ്രവേശിക്കും

കെടിഎം 500 ഉടന്‍ വിപണിയിലേക്ക് പ്രവേശിക്കും

ബജാജ് നിര്‍മ്മിക്കുന്ന പുതിയ 500 സിസി ഇരട്ട സിലിണ്ടര്‍ ബൈക്ക് കെടിഎമ്മിന്റെ വിജയക്കുതിപ്പിന് നിര്‍ണ്ണായകമാവും

ഓസ്ട്രിയ: ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയായ ഡ്യുക്കാട്ടി വാങ്ങാന്‍ ആഗ്രഹമുള്ള കാര്യം കെടിഎം തലവന്‍ സ്റ്റീഫന്‍ പിയെറര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം കെടിഎം 500 നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെന്ന് സ്റ്റീഫന്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ തങ്ങളുടെ പങ്കാളി ബജാജ് ആയിരിക്കും ഇതിന്റെ നിര്‍മ്മാണം. ബജാജ് നിര്‍മ്മിക്കുന്ന പുതിയ 500 സിസി ഇരട്ട സിലിണ്ടര്‍ ബൈക്ക് കെടിഎമ്മിന്റെ വിജയക്കുതിപ്പിന് നിര്‍ണ്ണായകമാവും.

പുതിയ 500 സിസി കെടിഎം ബൈക്ക് ബജാജിന്റെ ചകാന്‍ ശാലയില്‍ ഒരുങ്ങുകയാണ്. ഇടത്തരം ശ്രേണിയില്‍ ഹോണ്ടയും കവാസാക്കിയും ഉള്‍പ്പെടെ ജാപ്പനീസ് കമ്പനികള്‍ സ്ഥാപിച്ച കുത്തക അവസാനിപ്പിക്കാന്‍ ഈ മോഡലിന് സാധിച്ചേക്കും. ബജാജ് നിര്‍മ്മിക്കുന്നതിനാല്‍ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളായിരിക്കും പുതിയ കെടിഎം ബൈക്കില്‍ കൂടുതല്‍. വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ നടപടി സഹായിക്കും.

പുതിയ കെടിഎം 500 സിസി ബൈക്കിന് മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. പുതിയ 500 സിസി എഞ്ചിന്‍ 50 മുതല്‍ 60 ബിഎച്പി വരെ കരുത്തുത്പാദനം കുറിക്കുമെന്ന് അഭ്യൂഹമുണ്ട്. നിരയിലെ ഏറ്റവും ഉയര്‍ന്ന 390 ഡ്യൂക്കിന് 44 ബിഎച്പി കരുത്താണ് പരമാവധിയുള്ളത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്ലിപ്പര്‍ ക്ലച്ചും പുതിയ ബൈക്കിന് ലഭിച്ചേക്കും. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍, ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം 500 സിസി മോഡലില്‍ കെടിഎം നല്‍കിയേക്കും. ഇന്ത്യയില്‍ 390 ഡ്യൂക്കാണ് കെടിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന മോഡല്‍. എന്നാല്‍ ഈ വര്‍ഷം 790 ഡ്യൂക്ക് ഈ സ്ഥാനം കൈയ്യടക്കും. 790 ഡ്യൂക്കിലുള്ള 799 സിസി എല്‍സി8 പാരലല്‍ ട്വിന്‍ എഞ്ചിന് 105 ബിഎച്പി കരുത്തും 85 എന്‍എം ടോര്‍ക്കും പരമാവധിയുണ്ട്.

Comments

comments

Categories: Auto
Tags: KTM 500