കാമ ആയുര്‍വ്വേദ ഈ വര്‍ഷം 16 സ്‌റ്റോറുകള്‍ തുറക്കും

കാമ ആയുര്‍വ്വേദ ഈ വര്‍ഷം 16 സ്‌റ്റോറുകള്‍ തുറക്കും

2022ല്‍ ആയുര്‍വ്വേദ ഉല്‍പ്പന്ന വിപണി എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകുമെന്ന് കേന്ദ്രം

പ്രമുഖ ആയുര്‍വ്വേദ സൗന്ദര്യബ്രാന്‍ഡ്, കാമ ആയുര്‍വ്വേദ ഇന്‍ഡ്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നു. നിലവിലുള്ള 40 എണ്ണത്തിനു പുറമെ ഈവര്‍ഷം പുതിയ 16 സ്റ്റോറുകള്‍ കൂടി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ്ഹൗസ് ഫണ്ട്‌സ്, പഞ്ചസാരനിര്‍മാതാക്കളായ രാജ്ശ്രീ പത്തി എന്നിവര്‍ പിന്തുണയ്ക്കുന്ന കാമ ആയുര്‍വ്വേദ, അടുത്തയിടെ റായ്പൂര്‍, ഇന്‍ഡോര്‍, അമൃത്‌സര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോറുകള്‍ ആരംഭിച്ചിരുന്നു.

2022ല്‍ ആയുര്‍വ്വേദ ഉല്‍പ്പന്ന വിപണി എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യെശോ നായിക്ക് അവകാശപ്പെടുന്നു. ആയുര്‍വ്വേദം പ്രോല്‍സാഹിപ്പിക്കുന്ന ആരോഗ്യമന്ത്രാലയവിഭാഗമായ ആയുഷിന്റെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം. ആയുര്‍വേദ ഉത്പന്നവിപണിയുടെ 2015 ലെ മൂല്യം 2.5 ബില്യണ്‍ ഡോളറായിരുന്നു.

2012 ല്‍ കമ്പനിയുടെ ആദ്യ സ്റ്റോര്‍ തുറന്നപ്പോള്‍ ആഡംബര ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നവരുണ്ടാകുമോയെന്ന് കമ്പനി സിഇഒ വിവേക് സാഹ്നിക്ക് ഒരു ഉറപ്പുമില്ലായിരുന്നു. എന്നാല്‍ 2014 ല്‍ അത് ഓഹരിവിപണിയില്‍ റജിസ്റ്റര്‍ ചെയ്ത്, സ്വകാര്യ ഇക്വിറ്റി സ്വന്തമാക്കിയതിനു ശേഷം 600 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. പ്രാരംഭഘട്ടത്തില്‍സ്ഥാപിച്ച രണ്ടു സ്റ്റോറുകളില്‍ നിന്ന് ഇന്ന് കമ്പനിയുടെ സ്റ്റോറുകളുടെ എണ്ണം 40 ആയി. ഇതുകൂടാത രാജ്യത്തൊട്ടാകെ 50 ഷോപ്പിംഗ് കൗണ്ടറുതളുമുണ്ട്. വില്‍പ്പനയുടെ 30% ഓണ്‍ലൈന്‍ രൂപത്തിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി കച്ചവടകേന്ദ്രങ്ങളില്‍ നിലവാരമുള്ള ചില്ലറ വില്‍പ്പന സ്റ്റോളുകള്‍ കിട്ടുകയെന്നതാണെന്ന് സാഹ്നി പറയുന്നു. പ്രധാന മാളുകള്‍ നിറഞ്ഞു കഴിഞ്ഞു. നല്ല കച്ചവടം കിട്ടുന്ന സ്ഥലം ലഭിക്കുക പ്രയാസമായിതീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ടയര്‍- രണ്ട് നഗരങ്ങളില്‍ നിന്ന് ടയര്‍-മൂന്ന് നഗരങ്ങളിലേക്കു പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

2018 ല്‍ കമ്പനിയുടെ വരുമാനം കരുത്താര്‍ജ്ജിച്ചു. 72.87 കോടി രൂപയായാണ് ഉയര്‍ന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 41.10 കോടി രൂപയായിരുന്നു. 2018 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 2.54 കോടി രൂപയായിരുന്നു. നിലവില്‍ വിപണിയുടെ വളരെ ചെറിയൊരു ശതമാനമേ പിടിക്കാനായിട്ടുള്ളൂവെന്ന് സാഹ്നി പറയുന്നു. വളര്‍ച്ചാസാധ്യത ഏറെയാണ്. കമ്പനി വിപുലീകരണത്തിന് നല്ലൊരു പങ്കാളിയെ തേടുകയാണ്. പുറത്തു നിന്ന് നിക്ഷേപം സ്വീകരിക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: Business & Economy