കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ

കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ

ഷിപ്പിംങ് തീയതിക്ക് മൂന്ന് ദിവസം മുന്‍പ് രേഖകളില്‍ മാറ്റങ്ങള്‍ വരുത്താം

ജക്കാര്‍ത്ത : പൂര്‍ണമായി നിര്‍മ്മിച്ച കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനായി നിയമങ്ങളും വ്യവസ്ഥകളും ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ഇന്തോനേഷ്യ. ഫെബ്രുവരി ഒന്നിനാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

ഒരു വര്‍ഷത്തെ ചിലവ് 19 ശതമാനമായി കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഇന്തോനേഷ്യയുടെ ധനകാര്യ മന്ത്രി ശ്രീ മുല്യാനി പറഞ്ഞു. കംപ്ലീറ്റ്ലി ബില്‍ഡ് അപ്പ് (സിബിയു) കാറുകള്‍ കയറ്റുമതി ചെയ്യുന്നവര്‍ എക്സ്പോര്‍ട്ട് രേഖകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് ഉല്‍പന്നങ്ങള്‍ കസ്റ്റംസ് ഏരിയയില്‍ അയക്കാം. ഷിപ്പിംങ് തീയതിക്ക് മൂന്ന് ദിവസം മുന്‍പ് തന്നെ രേഖകളില്‍ മാറ്റങ്ങള്‍ വരുത്താം.

ഈ വര്‍ഷം 400,000 സിബിയു കാറുകള്‍ കയറ്റുമതി ചെയ്യാനാണ് ഇന്തോനേഷ്യയുടെ ലക്ഷ്യം. 2018-ല്‍ 264,553 കാറുകളാണ് കയറ്റുമതി ചെയ്തത്. ഫിലിപ്പീന്‍സ്, സൗദി അറേബ്യ, വിയറ്റ്നാം തുടങ്ങിയ സ്ഥലത്തേക്കാണ് ഇന്തോനേഷ്യ സിബിയു കാറുകള്‍ കയറ്റുമതി ചെയ്യുന്നത്.

Comments

comments

Categories: Auto
Tags: Car export