‘വളര്‍ച്ച വേണമെങ്കില്‍ ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപം ഉണ്ടാകണം’

‘വളര്‍ച്ച വേണമെങ്കില്‍ ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപം ഉണ്ടാകണം’

നികുതി നിരക്കില്‍ ഇളവ് കൊണ്ടുവരണമെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് സിഇഒ

മുംബൈ: ഏഴ് ശതമാനം വളര്‍ച്ചാനിരക്കില്‍ നിന്നും മുന്നോട്ട് പോകണമെങ്കില്‍ ഇന്ത്യ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായുള്ള നയ പരിഷ്‌കാരങ്ങള്‍ നടത്തണമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക്. വളര്‍ച്ചാനിരക്ക് 8-9 ശതമാനമായി ഉയരാനുള്ള സാഹചര്യങ്ങള്‍ രാജ്യത്തുണ്ടാകണമെന്നും ഉദയ് കൊട്ടക് അഭിപ്രായപ്പെട്ടു.

ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും മോശപ്പെട്ട 7.1 ശതമാനത്തിന്റെ വളര്‍ച്ചാനിരക്കിന് ശേഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലഘട്ടത്തില്‍ രാജ്യത്ത് 7.2-7.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിസര്‍വ്വ് ബാങ്ക് പ്രവചിച്ചിരിക്കുന്നത്.

നോട്ട് നിരോധനവും ജിഎസ്ടി ടാക്‌സ് സംവിധാനവും ബിസിനസുകളെ ദോഷകരമായി ബാധിച്ചതായി ഉദയ് കൊട്ടക് കുറ്റപ്പെടുത്തി.

Comments

comments

Categories: Business & Economy