ഫോര്‍ഡ് പുതിയ നിര്‍മാണശാല ബ്രിട്ടണിന് പുറത്ത് ആരംഭിക്കും

ഫോര്‍ഡ് പുതിയ നിര്‍മാണശാല ബ്രിട്ടണിന് പുറത്ത് ആരംഭിക്കും

ലണ്ടന്‍ : ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെ കുറിച്ച് പല കാര്‍ നിര്‍മ്മാതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു

ബ്രിട്ടണിന്റെ പുറത്ത് ഉത്പാദനം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയെ അറിയിച്ചു. തെരേസ മേയും വ്യവസായ പ്രമുഖരുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുവാണെങ്കില്‍ തങ്ങള്‍ക്ക് ഒരു ബില്യണ്‍ ഡോളറിന്റെ ബില്‍ നേരിടേണ്ടി വരുമെന്ന് ഫോര്‍ഡ് വ്യക്തമാക്കി. ഫോര്‍ഡിന്റെ രണ്ട് എന്‍ജിന്‍ പ്ലാന്റുകള്‍ ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെ കുറിച്ച് പല കാര്‍ നിര്‍മ്മാതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. വില വര്‍ദ്ധനവ്, വിതരണത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, തൊഴില്‍ നഷ്ടപ്പെടല്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നേരിടേണ്ടി വരും. മാര്‍ച്ച് 29ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടും.

ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് വ്യവസായികള്‍ വ്യക്തമാക്കി. ബ്രിട്ടണില്‍ പുതിയ എക്‌സ്-ട്രെയില്‍ എസ് യൂ വി നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിസ്സാന്‍ മോട്ടോര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരം ജപ്പാനില്‍ ആയിരിക്കും നിര്‍മ്മാണം നടക്കുക. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറങ്ങുന്നത് ഭാവി പദ്ധതികള്‍ രൂപീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനൊരു തീരുമാനം എന്നാണ് നിസ്സാന്‍ പറഞ്ഞത്.

ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന വാഹന ബ്രാന്‍ഡാണ് ഫോര്‍ഡ്. ബ്രിട്ടണ്‍ അവരുടെ മൂന്നാമത്തെ വലിയ വിപണി ആണ്. ബ്രിട്ടണില്‍ 13,000 പേര്‍ക്കാണ് ഫോര്‍ഡ് ജോലി നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto
Tags: Ford