കൊച്ചിയെ വിസ്മയിപ്പിക്കാനൊരുങ്ങി ഡിസ്‌കവറി സ്പോര്‍ട്ടും റേഞ്ച് റോവര്‍ ഇവോകും

കൊച്ചിയെ വിസ്മയിപ്പിക്കാനൊരുങ്ങി ഡിസ്‌കവറി സ്പോര്‍ട്ടും റേഞ്ച് റോവര്‍ ഇവോകും

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം 2019 ഫെബ്രുവരി 15 മുതല്‍ 17 വരെയുള്ള വാരാന്ത്യ ദിവസങ്ങളിലായിരിക്കും പരിപാടി സംഘടിപ്പിക്കുക

കൊച്ചി: ഛണ്ഢിഗഡ്, നോയ്ഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇന്‍ഡോര്‍, നാഗ്പൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ശക്തമായ അവതരണത്തിനു ശേഷം ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂറിന്റെ അവിസ്മരണീയ ഡ്രൈവ് അനുഭവം കൊച്ചിയിലുമെത്തുന്നു. 12 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ ഓഫ്-റോഡ് സാഹചര്യങ്ങളിലെ യഥാര്‍ഥ കാര്യശേഷിയും അക്ഷോഭ്യതയും അനുഭവിച്ചറിയാനുള്ള അവസരമൊരുക്കുന്ന പരിപാടികളുടെ പരമ്പരയാണ് ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍.

പരിശീലനം നേടിയ വിദഗ്ധരായ ലാന്‍ഡ് റോവര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, റേഞ്ച് റോവര്‍ ഇവോക് എന്നീ വാഹനങ്ങളുടെ മികവ് ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂറില്‍ അനുഭവിക്കാനാകും. അസാധാരണമായ ഓള്‍-ടെറൈന്‍ സാങ്കേതികവിദ്യയിലെ 70 വര്‍ഷത്തിലധികമുള്ള വൈദഗ്ധ്യം ഓണ്‍-റോഡിലായാലും ഓഫ്-റോഡിലായാലും കൂടുതല്‍ കണ്ടെത്താനുള്ള തീവ്രമായ അഭിനിവേശമാണ് ലാന്‍ഡ് റോവര്‍ വാഹന മുദ്രയുള്ള ഓരോ വാഹനങ്ങളെയും വ്യത്യസ്തമാക്കുന്നത്. കേരളത്തില്‍ തൊടുപുഴ ഇടുക്കി റോഡിലെ മാടപ്പറമ്പില്‍ റിസോര്‍ട്ടിലാണ് ലാന്‍ഡ് റോവര്‍ അനുഭവം ആസ്വദിക്കാനാകുക.

ഉപഭോക്താക്കള്‍ക്കിടയില്‍ അത്യധികം ജനപ്രീതി നേടിയ പരിപാടിയാണ് ഇന്ത്യയിലെ ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. .

Categories: Auto