ഡാറ്റാ സെന്റര്‍ വിപുലീകരണം ഊര്‍ജിതമാകുന്നു

ഡാറ്റാ സെന്റര്‍ വിപുലീകരണം ഊര്‍ജിതമാകുന്നു

ദക്ഷിണേന്ത്യയിലായിരിക്കും ഡാറ്റാസെന്റര്‍ വിപുലീകരണത്തിന്റെ വലിയ പങ്കും നടക്കുക

മുംബൈ: രാജ്യത്ത് ഡാറ്റാ സെന്റര്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക, ആഗോള ഡാറ്റാ സെന്റര്‍ ഓപ്പറ്റേറര്‍മാര്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ നിക്ഷേപങ്ങളാണ് നടക്കുന്നത്. മെഗാ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം പരിഗണിക്കപ്പെടുന്ന സംസ്ഥാനങ്ങളായി തെലങ്കാനയും ആന്ധ്രാപ്രദേശും വളര്‍ന്നു വരുന്നതായും വിലയിരുത്തപ്പെടുന്നു.

വിപണി നിരീക്ഷക സ്ഥാപനമായ അരിസ്റ്റണിന്റെ ഗവേഷണ രിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഡാറ്റാ സെന്റര്‍ വിപണി 2014ഓടെ 4 ബില്യണ്‍ ഡോളറിന്റെ വരുമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018-2024 കാലയളവില്‍ 9 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് അരിസ്റ്റണിന്റെ റിപ്പോര്‍ട്ടിന്റെ നിഗമനം. ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കുന്നതാണ് വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഐടി അനുബന്ധ സേവനങ്ങളുടെ വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും അടിസ്ഥാന സൗകര്യ വികസനം നിര്‍ണായകമാണെന്ന് കോളിയേര്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ റിതേഷ് സച്‌ദേവ് പറയുന്നു. ഡാറ്റാ സെന്റര്‍ യൂണിറ്റുകള്‍, അനുബന്ധ സാമഗ്രികളുടെ വിതരണക്കാര്‍, മുന്നാം കക്ഷി ഡാറ്റാ സെന്ററുകള്‍ എന്നിവക്കെല്ലാം 2019ല്‍ ആവശ്യകത വര്‍ധിക്കുമെന്നാണ് കരുതുന്നത്. കോളിയേര്‍സിന്റെ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏഴു നഗരങ്ങളിലെ ഡാറ്റാ സെന്ററുകളുടെ എണ്ണം ആഗോള തലത്തിലുള്ളതിന്റെ രണ്ട് ശതമാനം മാത്രമാണ്. 2025ഓടെ ഇത് അഞ്ച് ശതമാനത്തിലേക്ക് വര്‍ധിക്കുമെന്നാണ് നിഗമനം.
വിപണി നിരീക്ഷക സ്ഥാപനമായി ബ്രോഡ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍ പ്രകാരം 2018 മുതല്‍ 2020 അവസാനം വരെയുള്ള കാലയളവില്‍ ഡാറ്റാ സെന്റര്‍ ശേഷിയില്‍ 68 ശതമാനത്തിന്റെ വര്‍ധന ഇന്ത്യ നേടുമെന്നാണ് കണക്കാക്കുന്നത്. ദക്ഷിണേന്ത്യയിലായിരിക്കും ഡാറ്റാസെന്റര്‍ വിപുലീകരണത്തിന്റെ വലിയ പങ്കും നടക്കുക. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നാ നഗരങ്ങളില്‍ മാത്രമായി മൊത്തം ഡാറ്റാ സെന്റര്‍ സ്‌പേസിന്റെ 79 ശതമാനം 2020ഓടെ കേന്ദ്രീകരിക്കുമെന്നും ബ്രോഡ്ഗ്രൂപ്പ് വിലയിരുത്തുന്നു.

Comments

comments

Categories: FK News
Tags: Data centre