കൊമേഷ്യല്‍ റിയല്‍റ്റിയില്‍ 4000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ബ്രിഗേഡ്

കൊമേഷ്യല്‍ റിയല്‍റ്റിയില്‍ 4000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ബ്രിഗേഡ്

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാടക വരുമാനം 900 കോടി രൂപയില്‍ എത്തിക്കാനാണ് പദ്ധതി

ബെംഗളൂരു: ദക്ഷിണേന്ത്യയിലാകെ വാണിജ്യ സമുച്ചയങ്ങള്‍ വികസിപ്പിക്കുന്നതിന് 2020നുള്ളില്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് ബെംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് എന്റര്‍പ്രൈസസ്. തങ്ങളുടെ ഹോസ്പിറ്റാലിറിറ്റി ബിസിനസിലുള്ള പങ്കാളിത്തം കുറയ്ക്കുന്നതിനും ബ്രിഗേഡ് ശ്രമിക്കുന്നതായാണ് സൂചന.

ബെംഗളൂരു, ചെന്നൈ തുടങ്ങിയ തെന്നിന്ത്യന്‍ നഗരങ്ങളിലായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം 8.2 മില്യണ്‍ ചതുരശ്രയടിയില്‍ ഓഫിസ്, വാണിജ്യ സൗകര്യങ്ങള്‍ പടുത്തുയര്‍ത്താനാണ് ബ്രിഗേഡ് എന്റര്‍പ്രൈസസ് ലക്ഷ്യമിടുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ജിഐസി സിംഗപ്പൂരുമായി ഇതിനകം കമ്പനി പങ്കാളിത്തത്തില്‍ എത്തിയിട്ടുണ്ട്.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാടക വരുമാനം 900 കോടി രൂപയില്‍ എത്തിക്കാനാണ് പദ്ധതിയെന്ന് ബ്രിഗേഡ് ഗ്രൂപ്പ് സിഎഫ്ഒ അതുല്‍ ഗോയല്‍ പറയുന്നു. നിലവില്‍ 250 കോടി രൂപയാണ് കമ്പനിക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ വാടകയിനത്തില്‍ ലഭിക്കുന്നത്. ബെംഗളൂരുവിലെ രണ്ട് പദ്ധതിക്കും ചെന്നൈയിലെ ഒരു പദ്ധതിക്കുമായുള്ള ഭൂമി സ്വന്തമാക്കി കഴിഞ്ഞു. തെന്നിന്ത്യയിലാകെ ജിഐസിയുമായി ചേര്‍ന്ന് 5.5 മില്യണ്‍ ചതുരശ്രയടിയിലെ നിര്‍മാണമാണ് 2020നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യവ്യാപകമായി റെസിഡെന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതില്‍ ആക്രമണോല്‍സുക സമീപനം സ്വീകരിച്ചിട്ടുള്ള സ്ഥാപനമാണ് ജിഐസി. 2007നു ശേഷം ചുരുങ്ങിയത് ഒരു ഡസനോളം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ജിഐസി രാജ്യത്ത് നടത്തിയിട്ടുണ്ട്. ഡിഎല്‍എഫ് ലിമിറ്റഡിന്റെ വാടക വിഭാഗത്തില്‍ 33 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിനായി 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയത്.

ഭാവി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ തങ്ങളുടെ ഹോട്ടല്‍ ആസ്തികളെ ബ്രിഗേഡ് എന്റര്‍പ്രൈസസ് പ്രത്യേക വിഭാഗമായി മാറ്റിയിട്ടുണ്ട്. ഹോട്ടല്‍ റൂമുകളുടെ എണ്ണം നിലവിലെ 1200ല്‍ നിന്ന് 2022 ആകുമ്പോല്‍ 2000 ആക്കി ഉയര്‍ത്തുന്നതിനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഹോട്ടല്‍ ബിസിനസിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 25 ശതമാനമെങ്കിലും കുറയ്ക്കുമെന്നും പുതിയ നിക്ഷേപകരുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കും ഇക്കാര്യം മുന്നോട്ടുപോകുകയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ വിവിധ റെസിഡന്‍ഷ്യല്‍ പദ്ധതികളിലായി 18 മില്യണ്‍ ചതുരശ്രയടിയിലെ നിര്‍മാണമാണ് കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 9 മില്യണ്‍ ചതുരശ്രയടി കൂടി ഇതില്‍ കൂട്ടിച്ചേര്‍ക്കും. 2018 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 2833 കോടി രൂപയുടെ

Categories: Business & Economy