ഉടമ്പടിയില്ലാതെ ബ്രിട്ടന്‍ ഇയു വിട്ടേക്കും

ഉടമ്പടിയില്ലാതെ ബ്രിട്ടന്‍ ഇയു വിട്ടേക്കും

ലണ്ടന്‍: ഉടമ്പടികളൊന്നും എഴുതി ചേര്‍ക്കാതെ തന്നെ അടുത്തമാസം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തയാറാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍.
പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതിക്ക് എതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തില്ലെങ്കില്‍ വേര്‍പിരിയല്‍ ഉടമ്പടി ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാമെന്ന് ഹൗസ് ഓഫ് കോമണ്‍സിലെ സര്‍ക്കാരിന്റെ മേധാവി ആേ്രന്ദ ലീഡ്‌സം അറിയിച്ചു. ”ഒരു കരാറിനായി പാര്‍ലമെന്റ് വോട്ട് ചെയ്തില്ലെങ്കില്‍ അത്യന്താപേക്ഷിതമായി അതാണ് സംഭവിക്കുക. ഒരു ഉടമ്പടി ഇല്ലാതെ ഞങ്ങള്‍ വിട്ടുപോകുമെന്നാണ് നിയമപരമായ നിലപാട്”, ബിബിസി റേഡിയോയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് തന്ത്രത്തിലുണ്ടായ തിരിച്ചടി മൂലം പ്രധാനമന്ത്രി തെരേസാ മേ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

Categories: FK News, Slider
Tags: britain, EU