ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വരുമാനം 2,150 കോടി രൂപ

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വരുമാനം 2,150 കോടി രൂപ

ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സംരംഭമായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ മൂന്നാം പാദത്തില്‍ 54 ശതമാനം വര്‍ധനവോടെ 263 കോടി രൂപയുടെ ആദായം കൈവരിച്ചു

ദുബായ്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി പ്രവര്‍ത്തനശൃംഖലയുള്ള ഏറ്റവും വലിയ സ്വകാര്യ ആരോഗ്യസേവന ദാതാക്കളിലൊന്നും ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ വളര്‍ന്നു വരുന്ന സ്ഥാപനവുമായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ 2018 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലേയും ത്രൈമാസത്തേയും സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.
2019 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേകാലയളവിലെ 1,814 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ച് 2,150 കോടി രൂപയിലെത്തി.

ഇക്കാലയളവിലെ ആദായം മുന്‍ വര്‍ഷത്തെ 172 കോടി രൂപയില്‍ നിന്ന് 54 ശതമാനം വര്‍ധിച്ച് 263 കോടി രൂപയിലും എത്തിയിട്ടുണ്ട്. നികുതിക്കു ശേഷമുള്ള ആദായം 2018 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംത്രൈമാസത്തിലെ 71 കോടി രൂപയില്‍ നിന്ന് 42 ശതമാനം വര്‍ധിച്ച് 100 കോടി രൂപയിലെത്തി.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,814 കോടി രൂപയെ അപേക്ഷിച്ച് 19 ശതമാനം വര്‍ധിച്ച് 2,150 കോടി രൂപയിലെത്തിയതായി കമ്പനി അറിയിച്ചു.
2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളെ അപേക്ഷിച്ച് 2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4,937 കോടി രൂപയെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 5,762 കോടി രൂപയിലെത്തി.

നികുതിക്കു മുന്‍പുള്ള ആദായം (മറ്റു വരുമാനങ്ങള്‍ ഒഴിവാക്കിയത്) 350 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനം വര്‍ധിച്ച് 513 കോടി രൂപയിലെത്തിയതായും കമ്പനി വ്യക്തമാക്കി.

കാലികമായ ഘടകങ്ങള്‍ നേട്ടത്തില്‍ വലിയ പങ്കു വഹിച്ച ത്രൈമാസത്തിലെ തങ്ങളുടെ പ്രകടനത്തിലെ വളര്‍ച്ചയില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ആസ്റ്റര്‍ ഹെല്‍ത്ത് ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ്മൂപ്പന്‍ പറഞ്ഞു. തുടര്‍ച്ചയായും ത്രൈമാസാടിസ്ഥാനത്തിലും തങ്ങള്‍ മികച്ച പ്രകടനമാണുകാഴ്ച വെച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് മികച്ച രീതിയില്‍വളരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്ലാ മേഖലകളിലും തങ്ങളുടെ ബ്രാന്‍ഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആഗോള തലത്തിലെ സാന്നിധ്യത്തിനു തികച്ചുംഗുണകരമാകുന്നുണ്ട്.

ഓരോവര്‍ഷവും രണ്ട് ആശുപത്രികള്‍ സ്ഥാപിക്കുകയും ശേഷി ഉപയോഗം ക്രമമായിവര്‍ധിപ്പിക്കുകയും ചെയ്യുക എന്ന രീതിയാണ് ഇവിടെ കമ്പനി സ്വീകരിച്ചിട്ടുള്ളത്. ചെറിയ പട്ടണങ്ങളിലെ തങ്ങളുടെ ചില ബിസിനസുകള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കഴിയുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഗള്‍ഫ് മേഖലയിലെ തങ്ങളുട െബിസിനസുംശക്തമായിമുന്നേറുകയാണെന്ന് ആസാദ് മൂപ്പന്‍ വ്യക്തമാക്കി. സംയോജിതവും സമഗ്രവുമായ ആരോഗ്യസേവനങ്ങള്‍ 31 വര്‍ഷമായി നല്‍കുന്ന സ്ഥാപനമാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia