ഈ വര്‍ഷം 31,517 ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ തീരുമാനം

ഈ വര്‍ഷം 31,517 ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ തീരുമാനം

82,559 ഹോട്ടല്‍ മുറികളാണ് ചൈന ഈ വര്‍ഷം തുറക്കാന്‍ പോകുന്നത്

ദുബായ്: ഈ വര്‍ഷം കൂടുതല്‍ ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ പദ്ധതി. പുതിയ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികള്‍ തുറക്കുന്നത് യുഎഇ ആയിരിക്കും. എസ്ടിആര്‍ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 31,517 ഹോട്ടല്‍ മുറികളാണ് 2019-ല്‍ യുഎഇ ആരംഭിക്കാന്‍ പോകുന്നത്, ഇതില്‍ 40 ശതമാനവും മിഡില്‍ ഈസ്റ്റിലും ആഫ്രിക്കന്‍ മേഖലയിലും ആയിരിക്കും.

82,559 ഹോട്ടല്‍ മുറികളാണ് ചൈന ഈ വര്‍ഷം തുറക്കാന്‍ പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എംഇഎ മേഖലയില്‍ 24,170 റൂമുകളുമായി സൗദി അറേബ്യ ആണ് യുഎഇ-ക്ക് തൊട്ടുപിന്നില്‍. ഈ വര്‍ഷം 3,000 മുറികള്‍ തുറക്കാനാണ് ഒമാനിന്റെ പദ്ധതി. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിന്റെ ഭാഗമായാണ് യുഎഇ ഹോട്ടല്‍ മുറികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ദുബായ് ടൂറിസം പുറത്തുവിട്ട കണക്ക് പ്രകാരം 2018-ലെ ആദ്യ ഒന്‍പത് മാസം 11.58 മില്യണ്‍ സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്.

ഇന്ത്യ തന്നെയാണ് നിലവിലെ ദുബായുടെ പ്രധാന വിപണി. സൗദി അറേബ്യയും യുകെയും ആണ് പിന്നില്‍. ഏഷ്യ പസിഫിക്കാണ് ഏറ്റവും കൂടുതല്‍ ഹോട്ടല്‍ റൂമുകള്‍ ആരംഭിക്കുന്നത്. 188,240 മുറികള്‍ ആയിരിക്കും തുറക്കുന്നത്. യൂറോപ്പ് 94,288 മുറികളും, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക 80,267 മുറികളും, അമേരിക്ക 36,568 മുറികളും തുറക്കുമെന്നാണ് എസ്ടിആര്‍ പറയുന്നത്.

Comments

comments

Categories: Arabia