സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് പട്ടികയില്‍ അബുദാബി ഫോട്ടോഗ്രാഫറും

സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് പട്ടികയില്‍ അബുദാബി ഫോട്ടോഗ്രാഫറും

അബുദാബിയില്‍ താമസമാക്കിയ ബ്രിട്ടീഷ് പ്രവാസി ക്രിസ്റ്റഫര്‍ മാഡനാണ് പട്ടികയിലിടം നേടിയിരിക്കുന്നത്

അബുദാബി: ഈവര്‍ഷത്തെ സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് പട്ടികയില്‍ യുഎഇ ഫോട്ടോഗ്രാഫര്‍ ക്രിസ്റ്റഫര്‍ മാഡന്‍ ഇടംനേടി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് വംശജനായ മാഡന്റെ ‘സീയിംഗ് ദി ലൈറ്റ് ഐ’ എന്ന ചിത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഓപ്പണ്‍ ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.

ലോക പ്രസിദ്ധനായ ആര്‍ക്കിടെക്ച്ചര്‍ ഫോട്ടാഗ്രാഫറായ എസ്ര സ്റ്റോല്ലറാണ് തന്റെ ഈ ചിത്രത്തിന് പ്രചോദനമായതെന്ന് പട്ടികയില്‍ ഇടം നേടിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ മാഡന്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഈ വിഭാഗത്തില്‍ വിജയിക്കാന്‍ അദ്ദേഹം മല്‍സരിക്കും.

ഓപ്പണ്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ നേടുന്ന വ്യക്തിക്ക് ഏറ്റവും മികച്ച സോണി കാമറ ഉപകരണങ്ങളും 5,000 ഡോളറും ലഭിക്കും. ലണ്ടനില്‍ നടക്കുന്ന അവാര്‍ഡ് ചടങ്ങിലേക്കുള്ള വിമാനയാത്ര ചെലവും സംഘാടകര്‍ വഹിക്കും.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ ചിത്രങ്ങളും ലണ്ടനിലെ സോമര്‍സെറ്റ് ഹൗസില്‍ പ്രദര്‍ശിപ്പിക്കും. വാര്‍ഷിക അവാര്‍ഡ് പുസ്തകത്തില്‍ ഇവ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Comments

comments

Categories: Arabia