ഹൃദ്രോഗം കണ്ടുപിടിക്കാന്‍ സോഫ്റ്റ്‌വെയര്‍

ഹൃദ്രോഗം കണ്ടുപിടിക്കാന്‍ സോഫ്റ്റ്‌വെയര്‍

നവീന സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിലൂടെ ഹൃദ്രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കാമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ ഹൃദയാഘാതം കണ്ടെത്തി തടയാനും തുടര്‍ചികില്‍സയ്ക്കും സോഫ്റ്റ് വെയര്‍ ഉപകരിക്കും. ഇലക്ട്രോമാപ്പ് എന്ന സോഫ്റ്റ്‌വെയറാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഹൃദയത്തിലെ വിദ്യുത്ചലനങ്ങള്‍ അളന്ന് സങ്കീര്‍മായ ഹൃദയമിടിപ്പിന്റെ വിവരങ്ങള്‍ അപഗ്രഥിക്കാനാണ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.

രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി നിയന്ത്രിക്കുന്നത് ഹൃദയപേശികളുടെ സങ്കോചവികാസങ്ങളാലുണ്ടാകുന്ന വൈദ്യുത പ്രവര്‍ത്തനത്തിലൂടെയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന അറിത്മിയ പോലുള്ള ചില രോഗങ്ങള്‍ അവയവത്തിന്റെ വൈദ്യുതപ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നു. ഹൃദയം വളരെ വേഗത്തിലോ വളരെ പതുക്കെയോ മിടിക്കുന്ന രോഗാവസ്ഥയാണിത്. ഇലക്ട്രോ മാപ്പ് നൂതനമായ കാര്‍ഡിയാക് ഗവേഷണം ത്വരിതപ്പെടുകയും മാപ്പിംഗ് സാങ്കേതികവിദ്യകളുടെ വിപുലമായ ഉപയോഗത്തിന് കാരണമാവുകയും ചെയ്യുമെന്ന് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്ത ഗവേഷക സംഘത്തിലെ അംഗവും ബര്‍മിംഗാം യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലക്ചററുമായ കാഷിഫ് രാജ്പുത് പറഞ്ഞു.

വളരെ കരുത്തുറ്റ യന്ത്രസാമഗ്രികളുള്ള ഓപ്പണ്‍ സോഴ്‌സ് ഫ്‌ളെക്‌സിബിള്‍ ടൂള്‍ ആണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സംഘം വികസിപ്പിച്ചെടുത്ത നൂതന ഡേറ്റാ വിശകലന തന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഈ സോഫ്റ്റ്‌വെയറിലൂടെ മാരകമായ ഹൃദ്രോഗങ്ങള്‍, അപകടകാരിയായ രക്തസമ്മര്‍ദ്ദം എന്നിവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും. ഓരോ വര്‍ഷവും ഹൃദ്രോഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും വര്‍ധിച്ചുവരികയാണ്. ഈ സാതര്യത്തില്‍ രോഗപ്രതിരോധത്തിലും ചികിത്സയിലുമുള്ള മെച്ചപ്പെടുത്തലുകള്‍ ഹൃദയത്തിനു ചുറ്റുമുള്ള വൈദ്യുത സ്വഭാവത്തെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്.

Comments

comments

Categories: FK News