റാസ് അല്‍ ഖൈമയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്…

റാസ് അല്‍ ഖൈമയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്…

2018ല്‍ നഗരത്തിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

റാസ് അല്‍ ഖൈമ: പോയ വര്‍ഷം ആഭ്യന്തര- അന്തര്‍ദേശീയ വിപണികളില്‍ നിന്നായി റാസ് അല്‍ ഖൈമയിലെത്തിയത് ഒരു ദശലക്ഷത്തിലധികം ആളുകളെന്ന് റാസ് അല്‍ ഖൈമ ടൂറിസം വികസന അതോറിറ്റി അറിയിച്ചു. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി 2016 ല്‍ അവതരിപ്പിച്ച ത്രിവര്‍ഷ തന്ത്രം ലക്ഷ്യം വച്ചതിലും ഏറെ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

2018 ല്‍ ഒരു ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. 2017 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. യുഎഇയുടെ ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെയാണ് കൂടുതല്‍ സഞ്ചാരികള്‍ റാസ് അല്‍ ഖൈമയിലേക്ക് എത്തുന്നത്. മൊത്തം സന്ദര്‍ശകരുടെ 38 ശതമാനവും എത്തുന്നത് യുഎഇക്കുള്ളില്‍ നിന്നു തന്നെയാണ്. 1,072,066 സഞ്ചാരികളാണ് 2018ല്‍ ഇവിടെയെത്തിയത്.

83,605 സന്ദര്‍ശകരുമായി ജര്‍മനിയാണ് അന്താരാഷ്ട്ര സോത്രസ് വിപണയുടെ മുന്‍നിരയിലുള്ളത്. തൊട്ട് പിന്നിലായി 83,531 സന്ദര്‍ശകരുമായി റഷ്യയുമുണ്ട്. വിപണിയുടെ മൂന്നാമത്തെ വലിയ വിദേശ വിപണി സോത്രസ് യുകെയാണ്. 63,054 സന്ദര്‍ശകരാണ് യുകെയില്‍ നിന്നെത്തിയത്. തൊട്ട് പുറകിലായി ഇന്ത്യയും കസാഖ്സ്ഥാനുമുണ്ട്.

പോയവര്‍ഷം ജബെല്‍ ജെയ്‌സ് ഫ്‌ളൈറ്റ് അവതരിപ്പിച്ചതാണ് റാസ് അല്‍ ഖൈമയുടെ പ്രധാന നാഴികക്കല്ല്. ലോകത്തിലെ ഏറ്റവും വലിയ സിപ്പ്‌ലൈനാണിത്. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച സിപ്പ് ലൈന്‍ ഇത് വരെ 25,000 ഫഌയേഴ്‌സിനെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി പര്‍വതമുകളിലുള്ള 47 ആഡംബര റൂമുകളും അതിജീവന പരിശീലന അക്കാഡമി, ഹൈക്കിംഗ് പാതകള്‍, ജെബെല്‍സ് ജെയ്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയും ഒരുക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

2021 ആകുമ്പോഴേക്കും 10,000 തൊഴിലാളികള്‍ക്ക് വിനോദസഞ്ചാര-അതിഥ്യ മേഖലയില്‍ തൊഴില്‍ പ്രദാനം ചെയ്യാനുള്ള ശ്രമത്തിലാണ് റാസ് അല്‍ ഖൈമയിലെ വിനോദ സഞ്ചാര വികസന അതോറിറ്റി.

Comments

comments

Categories: Arabia

Related Articles