ഇന്ത്യയില്‍ പൈലറ്റ് ക്ഷാമം, ഈ വര്‍ഷം 2000 പേരേ ആവശ്യം

ഇന്ത്യയില്‍ പൈലറ്റ് ക്ഷാമം, ഈ വര്‍ഷം 2000 പേരേ ആവശ്യം

ആഗോള തലത്തില്‍ തന്നെ പൈലറ്റുമാരുടെ ആവശ്യകത വര്‍ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: അടുത്തിടെ ഇന്‍ഡിഗോ തങ്ങളുടെ 30ഓളം ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്തത് ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ അനുഭവപ്പെടുന്ന പൈലറ്റ് ക്ഷാമത്തെ ഏവരുടെയും ശ്രദ്ധയിലേക്ക് എത്തിക്കുന്നതായിരുന്നു. എയര്‍ലൈനുകള്‍ തങ്ങളുടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 2000ഓളം പൈലറ്റുകളെ അധികമായി വേണ്ടി വരുമെന്നാണ് വ്യോമയാന വ്യവസായത്തിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം 100ല്‍ അധികം പുതിയ പ്ലെയ്‌നുകള്‍ രാജ്യത്തെ വ്യോമയാന മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് കരുതുന്നത്. നിലവില്‍ ഓരോ മാസവും 9 പ്ലെയ്‌നുകള്‍ വീതം കൂട്ടിച്ചേര്‍ക്കുന്ന ഇന്‍ഡിഗോയാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുന്നതിന് അനുസരിച്ച് നിയമനങ്ങള്‍ നടന്നിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അഡിഷ്ണല്‍. വിവിധ കമ്പനികളില്‍ മൊത്തമായി നടന്ന അഡിഷ്ണല്‍ കമാന്‍ഡര്‍മാരുടെ നിയമനത്തില്‍ 10 ശതമാനത്തിന്റെ ഇടിവാണ് 2016-17നെ അപേക്ഷിച്ച് 2017-18ല്‍ ഉണ്ടായിട്ടുള്ളത്.

സിഎപിഎ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 7,963 പൈലറ്റുമാരാണ് ഉള്ളത്. അടുത്ത 10 വര്‍ഷത്തില്‍ 17,000 പൈലറ്റുമാരെ കൂടി വേണ്ടി വരുമെന്നും കണക്കാക്കുന്നു. ആഭ്യന്തര എയര്‍ലൈനുകളിലെ പൈലറ്റുകളുടെ എണ്ണത്തില്‍ 38 ശതമാനത്തോളം ഇന്‍ഡിഗോയുടെ സംഭാവനയാണ്. 3100 പൈലറ്റുകളാണ് ഇന്‍ഡിഗോയുടെ സേവനത്തിനായി ഉള്ളത്. ക്യാപ്റ്റന്‍ സ്ഥാനത്ത് 1250 പേരാണ് കമ്പനിക്കുള്ളത്. ആഭ്യന്തര എയര്‍ലൈനുകളിലെ കമാന്‍ഡര്‍മാരില്‍ 31 ശതമാനമാണ് ഇന്‍ഡിഗോയുടെ വിഹിതം.

ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ പൈലറ്റുമാരുടെ ആവശ്യകത വര്‍ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ചൈനയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 5,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. എമിറേറ്റ്‌സ്, ഖത്തല്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ എയര്‍ലൈനുകളും നിയമന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയാണ്.

Comments

comments

Categories: FK News