എമിറേറ്റ്‌സിന്റെ ലാഹോര്‍, ഇസ്ലാമാബാദ് പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ തിളക്കം

എമിറേറ്റ്‌സിന്റെ ലാഹോര്‍, ഇസ്ലാമാബാദ് പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ തിളക്കം

പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലാഹോറിലും ഇസ്ലാമാബാദിലും എമിറേറ്റ്‌സ് പ്രവര്‍ത്തനമാലംഭിച്ചിട്ട് വിജയകരമായ 20 വര്‍ഷം പിന്നിട്ടു

കറാച്ചി: പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലാഹോറിലും ഇസ്ലാമാബാദിലും 20 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ആഘോഷമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരു നഗരങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കാന്‍ എമിറേറ്റ്‌സിനായി. ഇക്കാലയളവില്‍ 8.4 ദശലക്ഷം യാത്രക്കാരെയാണ് വിമാന കമ്പനി വഹിച്ചത്.1999 മുതലാണ് ഈ നഗരങ്ങളിലേക്കുള്ള സേവനങ്ങള്‍ ദുബായ് കേന്ദ്രമാക്കിയ എമിറേറ്റ്‌സ് ആരംഭിക്കുന്നത്.

ലാഹോറില്‍ നിന്നും ഇസ്ലാമാബാദില്‍ നിന്നും യാത്ര ചെയ്യുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി എമിറേറ്റ്‌സ് ഹബ്ബായ ദുബായ് മാറിക്കഴിഞ്ഞിരിക്കുന്നു. ജിദ്ദ, മദീന, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള മതപരമായ യാത്രകളും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മാഞ്ചസ്റ്റര്‍, ബിര്‍മിംഗ്ഹാം എന്നിവിടങ്ങളിലേക്കുള്ള വിനോദ, വ്യവസായ യാത്രകളും ഇക്കാലയളവില്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്.

ഇസ്ലാമാബാദിലും ലാഹോറിലും കഴിഞ്ഞ 20 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ എമിറേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം നാഴികക്കല്ല് തന്നെയാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം ഞങ്ങള്‍ ആഘോഷിക്കുകയാണ്-എമിറേറ്റ്‌സ് എയര്‍ലൈനിന്റെ പാക്കിസ്ഥാന്‍ വിഭാഗം വൈസ് പ്രൈസിഡന്റ് ജാബര്‍ അല്‍ അസീബി വ്യക്തമാക്കി.

എമിറേറ്റ്‌സിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്ന വ്യവസായ-വിനോദ യാത്രക്കാര്‍ക്ക് ആഗോള കണക്റ്റിവിറ്റി ലഭ്യമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം ലഭ്യമാക്കാന്‍ പാക്കിസ്ഥാനിലെ ഞങ്ങളുടെ വ്യവസായ പങ്കാളികളുമായി അടുത്ത ബന്ധം പുലര്‍ത്താനും സഹകരിച്ച് പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ വിപണിയെ മികച്ച രീതിയില്‍ സേവിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരക്ക് ഗതാഗതത്തിന്റെ കാര്യത്തിലും ഈ രണ്ട് നഗരങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 123,962 ടണ്‍ ചരക്കുഗതാഗതമാണ് ഈ നഗരങ്ങളില്‍ നിന്നായി രേഖപ്പെടുത്തിയിരിക്കുന്നത്.

കറാച്ചി, സിയാല്‍ക്കോട്ട, പെഷവാര്‍ അടക്കം പാക്കിസ്ഥാനിലെ അഞ്ച് നഗരങ്ങളിലാണ് എമിറേറ്റ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നത്. പാക്കിസ്ഥാനിലേക്കുള്ള ആദ്യ എമിറേറ്റ്‌സ് വിമാനം 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1985 ഒക്‌റ്റോബറിലാണ് ദുബായില്‍ നിന്നും പറന്ന് കറാച്ചിയില്‍ ഇറങ്ങിയത്.

Comments

comments

Categories: Current Affairs