സിമന്റ് വിലവര്‍ദ്ധന നിയന്ത്രിക്കണം

സിമന്റ് വിലവര്‍ദ്ധന നിയന്ത്രിക്കണം

സിമന്റ് വില ഉയരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബില്‍ഡേഴ്അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) ആവശ്യപ്പെട്ടു. സിമന്റ് നിര്‍മ്മാതാക്കളുടെ കാര്‍ട്ടര്‍ലൈസേഷന്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിക്കു രൂപം നല്‍കണമെന്നാണ് അവരുടെ ആവശ്യം. സിമന്റ് വില ഏകപക്ഷീയമായി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആവശ്യം.

കഴിഞ്ഞ പത്തു ദിവസമായി സിമന്റ് വില വാണം വിട്ടപോലെ ഉയര്‍ന്നതായി ബിഎഐ വക്താവ് ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സിമന്റ്, ചാക്കിന് 37 ശതമാനം വില വര്‍ധിച്ചു. ഒരു ചാക്കില്‍ 50 കിലോഗ്രാം സിമന്റാണുണ്ടാകാറ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചില്ല എന്നതിനാല്‍ വിലവര്‍ധനയ്ക്ക് യാതൊരു അടിത്തറയുമില്ലെന്നാണ് സംഘടനയുടെ വാദം. സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിയന്ത്രിക്കാന്‍ രൂപീകരിച്ച റെറ, റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് അതോറിറ്റി)യുടെയും ടെലികോം കമ്പനികളെ നിയന്ത്രിക്കാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) യെയും രൂപീകരിച്ച മാതൃകയില്‍ സിമന്റ് കമ്പനികളെ നിയന്ത്രിക്കാനും ഒരു റഗുലേറ്ററി അതോറിറ്റിയെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ആവശ്യം. നിര്‍മാതാക്കള്‍ സിമന്റ് കോണ്‍ക്രീറ്റ് മിക്‌സറുകളുടെ വിതരണം നിര്‍ത്തിവെച്ചതും പ്രശ്‌നമായി. തമിഴ്‌നാട്ടിലെ സിമന്റ് വിലയില്‍ മാത്രമാണ് ക്രമാതാതീമായ വര്‍ധന വന്നിരിക്കുന്നതെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ തമിഴ്‌നാടിന്റെ ഇടപെടല്‍ വേണമെന്ന് ബി എഐ ആവശ്യപ്പെട്ടു. പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സിമന്റ് വാഗ്ദാനം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ അമ്മ സിമന്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ. സിമന്റ് വില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണം. സിമന്റ് വില കുറയ്ക്കാന്‍ മുമ്പ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു മൂലം സിമന്റ് വിലയില്‍ ഗണ്യമായ കുറവുമുണ്ടായിരുന്നു. ഉദാഹരണത്തിന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റ് വാങ്ങി ബിഎഐ വില്‍ക്കുകയുണ്ടായി. എന്നാല്‍, സിമന്റ് കമ്പനികതള്‍ ഇപ്പോള്‍ അതിന്റെ വഴികളും അടച്ചിരിക്കുകയാണ്. സിമന്റ് വില നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Categories: FK News
Tags: Cement price