കുറഞ്ഞ കാലറി ഭക്ഷണക്രമം രോഗപ്രതിരോധ കവചം

കുറഞ്ഞ കാലറി ഭക്ഷണക്രമം രോഗപ്രതിരോധ കവചം

കാലറി കുറഞ്ഞ ഭക്ഷണക്രമം കഴിക്കുന്നതിലൂടെ ചില രോഗങ്ങള്‍ക്കെതിരെ ഒരു സംരക്ഷക ഫലമുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു വ്യക്തി അകത്താക്കുന്ന ഭക്ഷണത്തിന്റെ കാലറിയുടെ അളവ് കുറവായാല്‍ വിവിധ കോശങ്ങളുടെ ഫലത്തെ ഗുണപരമായി സ്വാധീനിക്കുമെന്നാണു ഗവേഷണഫലം. അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം, മസ്തിഷ്‌ക രക്തസ്രാവം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്‌കത്തിലെ ന്യൂറോണല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളെ കുറഞ്ഞ കലോറി ഭക്ഷണത്തെ സഹായിക്കുമെന്നാണ് എലികളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ഭക്ഷണത്തിന് എത്രമാത്രം മാറ്റം സംഭവിക്കുന്നു എന്നത് മെറ്റബോളിസത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രായമായതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മാറുന്നതിനെ എങ്ങനെ മറികടക്കാമെന്നുമാണ് പരിശോധിച്ചതെന്ന് ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ പ്രൊഫസര്‍ അലിസിയ കൗള്‍ടോവ്‌സ്‌കി പറഞ്ഞു. രണ്ട് പറ്റങ്ങളാക്കി തിരിച്ചാണ് സംഘം പഠനം നടത്തിയത്. കാലറി നിയന്ത്രണങ്ങള്‍ ഇല്ലാതെ തീറ്റ തിന്ന ആദ്യ പറ്റം എലികളുടെ ശരാശരി കാലറികള്‍ കണക്കു കൂട്ടുകയായിരുന്നു ആദ്യപടി. പിന്നീട് ഇവയ്ക്കു കൊടുത്ത ഭക്ഷണത്തിന്റെ 40 ശതമാനം കുറവ് കാലറികമൂല്യമുള്ള ഭക്ഷണം അടുത്ത പറ്റത്തിനു നല്‍കി. ഇവയുടെ ശരാശരി കാലറികമൂല്യവുമെടുത്തു.

14 ആഴ്ചയ്ക്കു ശേഷം, രണ്ട് ഗ്രൂപ്പുകളിലുമുള്ള എലികള്‍ക്ക് ജ്വരം, സന്നി, പക്ഷാഘാതം, നാഡീക്ഷയം എന്നിവയ്ക്ക് കാരണമാകുന്ന ഇന്‍ജക്ഷനുകള്‍ നല്‍കുകയായിരുന്നു. ഇതില്‍ ഭക്ഷണ നിയന്ത്രണം വരുത്താത്ത എലികള്‍ പെട്ടെന്ന് രോഗബാധിതരായെങ്കിലും കാലറികമൂല്യം കുറഞ്ഞ തീറ്റ കഴിച്ച എലികളില്‍ രോഗബാധ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ഗവേഷണഫലം. ഇത് മനുഷ്യരിലും ബാധകമാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍.

Comments

comments

Categories: FK News