ജയ്പൂരില്‍ 600 സൗജന്യ മരുന്നുവിതരണ കൗണ്ടറുകള്‍

ജയ്പൂരില്‍ 600 സൗജന്യ മരുന്നുവിതരണ കൗണ്ടറുകള്‍

മുഖ്യമന്ത്രിയുടെ സൗജന്യ മരുന്ന് വിതരണ പദ്ധതിക്കായി 600 പുതിയ ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ കൗണ്ടറുകളാണു വരുന്നത്

രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ സൗജന്യ മരുന്ന് വിതരണ പദ്ധതിക്കായി 600 നൂറ് പുതിയ ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ കൗണ്ടറുകള്‍ (ഡിഡിസി) സ്ഥാപിക്കുന്നു. 2011ല്‍ ആരംഭിച്ച സൗജന്യ മരുന്നുവിതരണപദ്ധതി സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമുള്ള രോഗികളെ വിശകലനം ചെയ്യുന്നതിലൂടെ പുതിയ ഡിഡിസിയുടെ അവശ്യകത കണ്ടെത്താന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഒരു സര്‍വേ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ പരിസരങ്ങളില്‍ ഡിഡിസിയില്‍ നിന്ന് രോഗികള്‍ക്ക് സൗജന്യ മരുന്നുകള്‍ ലഭിക്കുന്നു.

ഡിഡിസിശൃംഖല വിപുലപ്പെടുത്തുക മാത്രമല്ല, ഇവിടങ്ങളില്‍ ലഭ്യമാക്കുന്ന മരുന്നുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പുതിയ മരുന്നുകള്‍ സൗജന്യമരുന്ന് വിതരണപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഗെലോട്ട് പ്രഖ്യാപിച്ചു.
ഈ രോഗങ്ങള്‍ക്കുള്ള പുതിയ മരുന്നുകളുടെ ആവശ്യകത സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നുണ്ടോ എന്നും നിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടോയെന്നും പരിശോധിച്ച് നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഭക്ഷ്യ പരിശോധന സംവിധാനത്തെ ശക്തിപ്പെടുത്തും.

ജയ്പുര്‍, ഉദയ്പുര്‍, ജോധ്പൂര്‍, ബിക്കാനേര്‍ എന്നിവിടങ്ങളിലെ മരുന്ന് പരിശോധനാ ലാബുകള്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. പന്നിപ്പനി പോലുള്ള ഗുരുതരമായ സാംക്രമിക രോഗങ്ങളുടെ വ്യാപനഭീഷണി തടയാന്‍ സംസ്ഥാനത്ത് ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ജോധ്പുര്‍ മെഡിക്കല്‍ കോളേജിനെ ഉന്നത തല ഗവേഷണ സ്ഥാപനം എന്ന നിലയില്‍ വികസിപ്പിക്കാനാണു പദ്ധതി. പന്നിപ്പനി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഇതു സഹായിക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത് തടയാനും നടപടികള്‍ നിര്‍ദ്ദേശിക്കും.

മുഖ്യമന്ത്രി നിഷുല്‍ക് ദവാ യോജന (എംഎന്‍ഡിവൈ) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവാരമുള്ള ജനറിക് മരുന്നുകള്‍ സൗജന്യമായി എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന പദ്ധതി ദേശീയ ആരോഗ്യ സംവിധാനത്തിന്റെ നിര്‍ദേശമനുസരിച്ചാണു നടപ്പാക്കുന്നത്. സാധാരണക്കാരനെ മരുന്നിനു വേണ്ടി വരുന്ന ഭീമമായ ചെലവില്‍ നിന്നു പരിരക്ഷിക്കുകയാണ് ഉദ്ദേശ്യം. ഇന്ത്യക്ക് ഒരു സാര്‍വത്രിക ആരോഗ്യ സംരക്ഷണ സംവിധാനമില്ല. ആരോഗ്യപരിപാലന നയം നടപ്പാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കു വിട്ടുകൊടുത്തിരിക്കുകയാണ്. വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ പരിരക്ഷാചെലവ് മിക്കവാറും ജനങ്ങളുട ചുമലില്‍ തന്നെയാണ്. ഇന്ത്യന്‍ ജനതയുടെ വരുമാനത്തിന്റെ 65-70 ശതമാനം ഇങ്ങനെ ചോരുന്നു. ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അവശ്യകതയെക്കുറിച്ചു വലിയ ബോധ്യങ്ങളില്ലാത്തതും പ്രശ്‌നമാണ്. വീട്ടുചെലവുകള്‍ക്കൊപ്പം ചികില്‍സയ്ക്കു ഭീമമായ തുക അടയ്‌ക്കേണ്ടി വരുമ്പോള്‍ അത് ദാരിദ്ര്യം വര്‍ധിപ്പിക്കുന്നു.

രാജസ്ഥാനില്‍ എംഎന്‍ഡിവൈ പദ്ധതി വരും മുമ്പ് ശരാശരി വാര്‍ഷിക ചികില്‍സാ ചെലവ് വീട്ടു ചെലവിന്റെ 89.4 ശതമാനമായിരുന്നു. 2010 ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 65 ശതമാനം രോഗികള്‍ക്കും രോഗത്തില്‍ നിന്ന് കരകയറാന്‍ അവശ്യ മരുന്നുകള്‍ പോലും വാങ്ങാനുള്ള ശേഷിയില്ലായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് രൂപീകരിച്ച രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ (ആര്‍എംഎസ്‌സി) വഴിയാണ് കേന്ദ്രീകൃത വാങ്ങല്‍, ഗുണനിലവാര നിയന്ത്രണം, മരുന്നുവിതരണം എന്നിവ നടത്തുന്നത്. ഗുണനിലവാരമുള്ള ജെനറിക് മരുന്നുകളും ഈ കേന്ദ്രീകൃത സംഭരണസംവിധാനത്തിലൂടെ വിതരണം ചെയ്യുന്നു.

തുറന്ന ടെന്‍ഡര്‍ പ്രക്രിയയിലൂടെയാണ് മരുന്നുകളുടെ നിരക്കുകളും വിതരണവും അന്തിമമായി നിര്‍ണയിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുതളും ഉപകരണങ്ങളും ആര്‍എംഎസ് സി വാങ്ങുന്നു. സംസ്ഥാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍ദേശപ്രകാരം ആവശ്യവും ഉപഭോഗ മാതൃകയും അടിസ്ഥാനമാക്കിയാണ് എല്ലാ മരുന്നുകളും ശസ്ത്രക്രിയഉപകരണങ്ങളും വാങ്ങുന്നത്. സംഭരണഉത്തരവുകള്‍ രണ്ടു മാസത്തേക്കായതിനാല്‍ പഴയ സ്‌റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നതും ഒഴിവാകുന്നു.

Comments

comments

Categories: Top Stories