വ്യാപാര തര്‍ക്കങ്ങള്‍; മൂന്നാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

വ്യാപാര തര്‍ക്കങ്ങള്‍; മൂന്നാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ബെയ്ജിംഗ്: ചൈന-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മൂന്നാം വട്ട ചര്‍ച്ചകള്‍ ബെയ്ജിംഗില്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അടുത്തമാസം ഒന്നിനുമുമ്പ് പരിഹരിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നടക്കുന്നത്. ചര്‍ച്ച ഇന്നും തുടരും. ഇതിനായുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും കഴിഞ്ഞ തിങ്കഴാഴ്ച മുതല്‍ തന്നെ ആരംഭിച്ചിരുന്നു. നിലവിലുള്ള സാഹചര്യം അനുസരിച്ച് ഈ ഘട്ടത്തില്‍ വ്യാപാരതര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ സാധ്യത കുറവാണെന്നാണ് സൂചന.

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച തര്‍ക്കങ്ങളാണ് അമേരിക്ക പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഇത് സാങ്കേതികവിദ്യുടെ കൈമാറ്റത്തിന് വഴിയൊരുക്കും. കൂടാതെ സൈബര്‍ മോഷണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

Comments

comments

Categories: FK News