ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള്‍ സ്‌കെച്ചേഴ്‌സ് വാങ്ങി

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള്‍ സ്‌കെച്ചേഴ്‌സ് വാങ്ങി

സംയുക്ത സംരംഭത്തില്‍ നിന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് പുറത്തായി

ന്യൂഡെല്‍ഹി അമേരിക്കന്‍ ലൈഫ്‌സ്റ്റൈല്‍, ഫൂട്ട് വെയര്‍ ബ്രാന്‍ഡായ സ്‌കെച്ചേഴ്‌സുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് പുറത്ത്. ഇന്ത്യയില്‍ സ്വതന്ത്ര വ്യാപാരം ലക്ഷ്യമിട്ട് സംയുക്ത സംരംഭത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഉണ്ടായിരുന്ന 49 ശതമാനം ഓഹരികള്‍ സെക്‌ച്ചേഴ്‌സ് വാങ്ങുകയായിരുന്നു. ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 580 കോടി രൂപയ്ക്കാണ് സ്‌കെച്ചേഴ്‌സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങിയത്.

2012ലാണ് സ്‌കെച്ചേഴ്‌സ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Business & Economy