തീന്‍മേശകളില്‍ നിറം നിറയട്ടെ

തീന്‍മേശകളില്‍ നിറം നിറയട്ടെ

നിറസമൃദ്ധമായ ഭക്ഷണങ്ങളുടെ ഉപയോഗം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നു പഠനം

പനിക്കാലത്തു പലപ്പോഴും നമുക്കു നിര്‍ദേശിക്കപ്പെടാറുള്ളത് ലളിതമായ കഞ്ഞി, സൂപ്പ് തുടങ്ങിയ ഭക്ഷണങ്ങളായിരിക്കും. ശരീരതാപം വിയര്‍പ്പിലൂടെ ശമിപ്പിക്കാനും കഫം പോലുള്ള സ്രവങ്ങള്‍ പുറംതള്ളി ശരീരം ശുദ്ധീകരിക്കാന്‍ സഹായകവുമായ ഭക്ഷണക്രമമാണ് പൊതുവെ പാലിക്കാറുള്ളത്. പലപ്പോഴും പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ നിഷേധിക്കപ്പെടാറുമുണ്ട്. എന്നാല്‍ പോഷകാഹാരം പാടേ ഉപേക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിശപ്പിനുള്ള ആഹാരം എന്ന വിശ്വാസം വിട്ട് ശരീരത്തിനാവശ്യമായ പോഷണങ്ങള്‍ പ്രദാനം ചെയ്യുന്ന ശീലം പാലിക്കുക. ഭക്ഷണരീതിയില്‍ അതിര്‍ത്തിയില്ലാതായതോടെ രുചിഭേദങ്ങള്‍ ചര്‍ച്ചക്കൂട്ടങ്ങളുടെ ഇഷ്ടങ്ങളിലൊന്നായിക്കഴിഞ്ഞു. രുചി മാത്രം നോക്കിയാല്‍ പോര ഗുണം കൂടി നോക്കണം എന്ന വാക്യത്തിനാണിപ്പോള്‍ പ്രകസക്തി. കുറച്ച് ഭക്ഷണം കൂടുതല്‍ ഊര്‍ജം എന്നതാണ് ഇപ്പോഴത്തെ ആപ്തവാക്യം. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവയിലെല്ലാം ശരീരത്തെ ആരോഗ്യത്തോടെ പരിപാലിക്കാനുള്ള ഘടകങ്ങള്‍ ആവശ്യത്തിലേറെയുണ്ട്.

പ്രകൃതിദത്തമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ഇറച്ചിയുല്‍പ്പന്നങ്ങളിലാണ്. ഏതെങ്കിലുമൊരു മാംസ വിഭവം ദിവസേന ഭക്ഷണത്തിലുണ്ടാകണം. വണ്ണം കൂട്ടിനല്‍കാന്‍ മിടുക്കരാണിവരെന്നതിനാല്‍ സൂക്ഷിച്ചു വേണം സമീപിക്കുവാന്‍. വലിച്ചുവാരി തീറ്റ വേണ്ടെന്നര്‍ത്ഥം. എല്ലാം ആവശ്യത്തിന്. നിശ്ചിത അളവ് ഡ്രൈ ഫ്രൂട്ട്‌സും പാല്‍പ്പാടയുമൊക്കെ കലോറിയില്‍ മുങ്ങിക്കിടക്കുകയാണ്.

ജീവകങ്ങളും ലവണങ്ങളും ഉള്ള ഭക്ഷണം വേണം കഴിക്കാനെന്നു പറയുന്നു അമേരിക്കന്‍ ഡയറ്റീഷ്യന്‍ സാമന്ത ഹെല്ലര്‍. പ്രതിരോധ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ പോഷകങ്ങളും ആവശ്യമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കൊഴുപ്പുകാള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ഫൈറ്റോന്യൂട്രിയന്റ്‌സ് എന്നിവയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍. ചുവന്ന ഇറച്ചിയും വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്തുക്കളും ഫാസ്റ്റ്, ജങ്ക് ഫുഡുകളും മധുരവുംകൊഴുപ്പുമടങ്ങിയ പടിഞ്ഞാറന്‍ ഭക്ഷണരീതി അനാരോഗ്യകരമാണ്. പലപ്പോഴും മാറാരോഗത്തിലേക്കു നയിക്കുന്ന രീതിയില്‍ ആന്തരികാവയങ്ങള്‍ക്ക് അമിതജോലി നല്‍കുന്നതും എന്നാല്‍ ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കാത്തതുമായ ഭക്ഷണക്രമമാണിത്.

നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിന്, മഴവില്‍ പോലുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കണമന്ന് ജോര്‍ജ്ജിയയിലെ അല്‍റാരേറ്റയില്‍ ഇന്റേണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് മെഡിസിനില് ഡോ. എഡ്ഡി ഫതഖോവ് നിര്‍ദേശിക്കുന്നു. സലിനിയം എന്ന ധാതുവിന്റെ ഉറവിടങ്ങളായ വെളുത്തുള്ളി, അണ്ടിപ്പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. രോഗപ്രതിരോധസംവിധാനത്തിന് ഗുണകരമായ ആന്റിഓക്‌സിഡന്റ് എന്‍സൈമുകള്‍ എന്ന് വിളിക്കപ്പെടുന്ന സെലിനിയം ശരീരത്തില്‍ പ്രത്യേക പ്രോട്ടീനുകള്‍ നിര്‍മ്മിക്കാന്‍ സഹായകമാവുന്നു, ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയും ഉപയോഗിക്കാന്‍ മറക്കരുത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാനികളാണിവ. തൈര് കുടലില്‍ പ്രയോജനകരമായ സൂക്ഷ്മജീവി സഞ്ചയത്തെ സൃഷ്ടിക്കുന്നു. അന്നനാളത്തിന് 70- 80 ശതമാനം രോഗപ്രതിരോധശേഷി നല്‍കുന്നു. ഈ ബാക്റ്റീരിയകള്‍, കുട്ടികളില്‍ ശ്വാസകോശസംബന്ധമായ അണുബാധകളുടെ എണ്ണം കുറയ്ക്കുന്നതിന് സാധ്യത സൃഷ്ടിക്കുമെന്ന് കണ്ടെത്തി.

മാരിവില്‍ ഭക്ഷണരീതി ശീലമാക്കിയാല്‍ പല രോഗങ്ങളെയും ഒഴിവാക്കാമെന്നാണു വിദഗ്ധമതം. ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളുള്ള ഭക്ഷ്യവസ്തുക്കള്‍ വിറ്റാമിന്‍ സിയുടെ കലവറയാണ്. ചുവന്ന കുരുമുളക്, പച്ച മല്ലി, പച്ച കുരുമുളക് എന്നിവയില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്. അവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധ വ്യവസ്ഥയെ സഹായിക്കും. നാരങ്ങ, തക്കാളി, തക്കാളി ജ്യൂസ് എന്നിവയടങ്ങിയ അമേരിക്കന്‍ ഭക്ഷണരീതി വലിയ അളവില്‍ വിറ്റാമിന്‍ സി സംഭാവന ചെയ്യുന്നു. സ്‌ട്രോബെറി, കിവി, കോളിഫഌവര്‍ എന്നിവയാണ് മറ്റ് നല്ല ഭക്ഷണ സ്രോതസ്സുകള്‍.

ജീവകം ഡി ഉള്ള ഇലക്കറികള്‍ രോഗപ്രതിരോധ സഹായികളാണ്. വിറ്റാമിന്‍ ഡി യഥാര്‍ഥത്തില്‍ പ്രതിരോധ സംവിധാനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ബ്രക്കോളി, ബ്രൂസോളി, പയര്‍വര്‍ഗങ്ങള്‍, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. വിറ്റാമിന്‍ സി, ഇ, കെ അടക്കമുള്ള പോഷകഗുണങ്ങളുള്ള പച്ചക്കറികള്‍ ഫോളിക് ആസിഡ് സമൃദ്ധമായ ധാതുക്കളാലും സമ്പന്നമാണ്. മുളപ്പിച്ച പയറുവര്‍ഗങ്ങളും പുഴുങ്ങിയ പച്ചക്കറികളും പോഷകങ്ങളുടെയും മഗ്നീഷ്യം പോലുള്ള ധാതുക്കളുടെയും ഉറവിടങ്ങളാണ്. ഇവ വിവിധതരം കാന്‍സറുകളുടെ സാധ്യത കുറയ്ക്കും.

നീലനിറത്തിലുള്ള ഭക്ഷണങ്ങളും ആരോഗ്യത്തില്‍ പ്രധാനപങ്കു വഹിക്കുന്നു. ബ്ലൂ, ഇന്‍ഡിഗോ, വയലറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഉണങ്ങിയ ഈന്തപ്പഴം, അത്തിപ്പഴം, പഌ എന്നിവ പോലെ നീല നിറങ്ങളിലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതു് വലിയ അളവില്‍ പോഷകഘടകങ്ങള്‍ നിറയ്ക്കും. ജലാംശം നീക്കിയ പഴങ്ങളില്‍ പോഷണവും നാരും കൂടുതല്‍ ലഭിക്കും. അര കപ്പ് ഉണക്കിയ ആപ്രിക്കോട്ടില്‍ ല്‍ 4.7 ഗ്രാം ഫൈബര്‍ ഉണ്ട്, അതേ സമയം സാദാ ആപ്രിക്കോട്ട് കഷണങ്ങള്‍ 1.6 ഗ്രാം നാരുകളേ കിട്ടൂ.

ഉണക്കിയ പഴങ്ങള്‍ ആന്റി ഓക്‌സിഡന്റുകളും ബി വിറ്റാമിന്‍ ഫോളേറ്റിന്റേയും കലവറ കൂടിയാണ്. എന്നിരുന്നാലും, ഉണക്കിയ പഴങ്ങളില്‍ പഞ്ചസാര കൂടിയ അളവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് ഓര്‍മ്മിക്കേണ്ടതാണ്.എല്ലാ ആഹാരത്തിലും കുറഞ്ഞത് രണ്ടോ അതിലധികമോ ഫൈബര്‍ സ്രോതസ്സുകളെങ്കിലും ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക, ചീര, ആപ്പിള്‍, ഓട്ട്‌സ്, കോഴിയിറച്ചി്, കായ്കറികള്‍ തുടങ്ങിയ സസ്യങ്ങളില്‍ ഒരപാട് നാരുകളുണ്ട്.

Categories: Health