കാലാവസ്ഥാ വ്യതിയാനം ബംഗാള്‍ കടുവകളുടെ വംശനാശത്തിന് ഇടയാക്കും

കാലാവസ്ഥാ വ്യതിയാനം ബംഗാള്‍ കടുവകളുടെ വംശനാശത്തിന് ഇടയാക്കും

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ മാറ്റവും സമുദ്രനിരപ്പ് ഉയരുന്നതും മൂലം ബംഗാള്‍ കടുവകളുടെ സംരക്ഷണ പ്രദേശമായ സുന്ദര്‍ബാനിന്റെ നാശം പൂര്‍ണമാകുമെന്ന് ശാസ്ത്രജ്ഞര്‍.
10,000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിക്കുന്ന ബംഗ്ലാദേശിലെ സുന്ദര്‍ബാന്‍ രാജ്യത്തെ ഏറ്റവും വലിയ കണ്ടല്‍ പ്രദേശം കൂടിയാണ്. വംശനാശ ഭീഷണി നേരിടുന്ന ബംഗാള്‍ കടുവകളുടെ ഏറ്റവും വിസ്തൃതമായ സംരക്ഷിതപ്രദേശവുമാണ്. 4000 ത്തില്‍ താഴെ ബംഗാള്‍ ബംഗാള്‍ കടുവകള്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്ക്. ഇന്ത്യയിലും ബംഗ്ലാദേശിലും മാത്രമാണ് ഇവ ഇപ്പോഴുള്ളത്. സുന്ദര്‍ബാനിലെ കടുവകളുടെ ആവാസ വ്യവസ്ഥ 2070 ഓടെ അപ്രത്യക്ഷമാകുമെന്ന് ഞങ്ങളുടെ വിശകലനം വ്യക്തമാക്കുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്റ് യൂണിവേഴ്‌സിറ്റി ബംഗ്ലാദേശിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഷരീഫ് മുകുള്‍ പറഞ്ഞു.

സുന്ദര്‍ബാന്‍ പ്രദേശത്ത് കടുവകളുടെ ഭാവി സംബന്ധിച്ച് അനുയോജ്യമായ പഠനം നടത്താന്‍ ഗവേഷകര്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റല്‍ പാനലില്‍ നിന്നുള്ള കണക്കുകളും സ്ഥിതിവിവരങ്ങളും ഉപയോഗിച്ചാണിതു സാധ്യമാക്കിയത്. അവരുടെ കാലാവസ്ഥ വിശകലനത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍, സമുദ്രനിരപ്പ് ഉയര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് വന്നത്. ഒരു വശത്ത് മനുഷ്യ കൈയേറ്റം, മോശമായ കാലാവസ്ഥ എന്നിവ മറികടന്ന് അവയ്ക്കു നിലനില്‍ക്കേണ്ടി വരും. എന്നിരുന്നാലും, പ്രത്യാശ ഇനിയും നിലനില്‍ക്കുന്നുണ്ടെന്ന് ഗവേഷകര്‍ ഊന്നിപ്പറയുന്നു. പുതിയ സംരക്ഷിത മേഖലകളിലൂടെയും നിയമവിരുദ്ധമായ വേട്ടയാടല്‍ കുറയ്ക്കുന്നതിലൂടെയും നില മെച്ചപ്പെടുത്താം. ഭൂമിയില്‍ സുന്ദര്‍ബന്‍സിനെപ്പോലെ മറ്റൊരു സ്ഥലവും ഇല്ല, നമ്മള്‍ അത്ഭുതകരമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കണം.

Comments

comments

Categories: FK News
Tags: Bengal tiger