7 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

7 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

ഇടപാടുകളുടെയോ ഉപഭോക്താക്കളുമായുള്ള കരാറിന്റെയോ സാധുത ഇല്ലാതാകുന്നില്ല

ന്യൂഡെല്‍ഹി: വിവിധ ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 7 ബാങ്കുകള്‍ക്ക് പിഴ ചുമത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്‌സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐഡിബി ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിട്ടുള്ളത്.

ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്, മറ്റു ബാങ്കുകള്‍ക്ക് വിവരം കൈമാറുന്നത്, തട്ടിപ്പുകളുടെ വിഭാഗീകരണവും അറിയിക്കലും, എക്കൗണ്ടുകളുടെ പുനഃ ക്രമീകരണം എന്നീ കാര്യങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് 1.5 കോടി രൂപ വീതമാണ് അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്ക് പിഴ വിധിച്ചിട്ടുള്ളത്. സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാടി 1 കോടി രൂപയുടെ പിഴ ആന്ധ്രാ ബാങ്കിനും ചുമത്തി.

കെവൈസിയിലും കള്ളപ്പണം വെളുപ്പിക്കല്‍ നടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കണക്കിലെടുത്ത് ഐഡിബിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് 20 ലക്ഷം രൂപ വീതമാണ് പിഴയായി ചുമത്തിയതെന്നും ആര്‍ബി ഐ അറിയിച്ചു. ഈ ബാങ്കുകളില്‍ നടന്ന ഒരു ഇടപാടിന്റെയും ഉപഭോക്താക്കളുമായുള്ള കരാറിന്റെയും സാധുത ഇല്ലാതാക്കുന്നതല്ല നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Banking
Tags: Reserve Bank