Archive

Back to homepage
FK News

സാമ്പത്തിക ഡാറ്റ പരിശോധിക്കാന്‍ സ്വതന്ത്ര സമിതി വേണം: ആര്‍ബിഐ സമിതി

ന്യൂഡെല്‍ഹി: ഔദ്യോഗിക സാമ്പത്തിക ഡാറ്റ പരിശോധിക്കുന്നതിന് ഒരു സ്വതന്ത്ര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച വിദഗ്ധ സംഘം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക

FK News

വ്യാപാര തര്‍ക്കങ്ങള്‍; മൂന്നാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ബെയ്ജിംഗ്: ചൈന-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മൂന്നാം വട്ട ചര്‍ച്ചകള്‍ ബെയ്ജിംഗില്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അടുത്തമാസം ഒന്നിനുമുമ്പ് പരിഹരിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നടക്കുന്നത്. ചര്‍ച്ച ഇന്നും തുടരും. ഇതിനായുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും കഴിഞ്ഞ തിങ്കഴാഴ്ച മുതല്‍

Politics

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രിയങ്ക

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഇക്കുറി മത്സരിക്കാനിറങ്ങുമോ എന്നത് സംബന്ധിച്ച് രാഷ്ട്രീയരംഗത്ത് ചര്‍ച്ച നടന്ന സാഹചര്യത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുകയാണ്

Business & Economy

കടപത്രങ്ങളിലൂടെ 750 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളുടെ 19 ാം ഇഷ്യൂ പ്രഖ്യാപിച്ചു. ഇഷ്യൂവിന്റെ അടിസ്ഥാന തുക നൂറ് കോടി രൂപയാണെങ്കിലും ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ ആയി ലഭിക്കുന്ന 650 കോടി രൂപ വരെയുള്ള നിക്ഷേപം നിലനിര്‍ത്താനുള്ള ഓപ്ഷനുണ്ടാകും. കഴിഞ്ഞ ദിവസം ആരംഭിച്ച

FK News

വിദേശ സര്‍വീസുകള്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി തയാറെന്ന് വിസ്താര

ന്യൂഡെല്‍ഹി: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള പ്രീമിയം എയര്‍ലൈനായ വിസ്താര തങ്ങളുടെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതി തയാറാക്കി കഴിഞ്ഞു. വിദേശ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്നു കാത്തുനില്‍ക്കുകയാണ് കമ്പനി ഇപ്പോള്‍. പ്രവര്‍ത്തന പദ്ധതി ഇപ്പോള്‍ തന്നെ തയാറാണെന്നും

Business & Economy

യുഎസ് പൊതുകടം 22 ട്രില്യണിന് മുകളില്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ പൊതുകടം 22 ട്രില്യണിനു മുകളില്‍ എത്തിയതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നു. ഫെബ്രുവരി 11 വരെയുള്ള കണക്കനുസരിച്ചുള്ള പൊതുകടമാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 11 മാസത്തിനിടെയാണ് 1 ട്രില്യണ്‍ കടം കൂട്ടിച്ചേര്‍ത്തിട്ടുള്ളതെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2019ല്‍

Current Affairs

ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യത്തെ കേബിള്‍ ടിവി, ഡിടിഎച്ച് സമ്പ്രദായത്തിലെ പുതിയ ചട്ടക്കൂട്ടിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഡിടിഎച്ച് കമ്പനികള്‍ക്കും കൂടുതല്‍ സമയം നല്‍കുന്നതായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മാര്‍ച്ച് 31 വരെയാണ് ട്രായ് സമയം നീട്ടി

Business & Economy

ഉപഭോക്തൃ വിലയിലെ പണപ്പെരുപ്പം 19 മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 19 മാസത്തെ താഴ്ചയിലെത്തിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തിക്കിയ ഔദ്യോഗിക രേഖ വ്യക്കമാക്കുന്നു. 2.05 ശതമാനം ചെറുകിട പണപ്പെരുപ്പമാണ് ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും ഇന്ധന വിലയിലെ സമ്മര്‍ദം കുറഞ്ഞതുമാണ്

Banking

7 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

ന്യൂഡെല്‍ഹി: വിവിധ ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 7 ബാങ്കുകള്‍ക്ക് പിഴ ചുമത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്‌സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐഡിബി ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ്

Business & Economy

ടിസിഎസിന്റെ കരുത്തില്‍ ടാറ്റ കമ്പനികളുടെ വിപണിമൂല്യത്തില്‍ 21 ശതമാനം വളര്‍ച്ച

മുംബൈ: ടിസിഎസിന്റെ കരുത്തില്‍ ടാറ്റാകമ്പനികള്‍ക്ക് പ്രതീക്ഷയുടെ പുതുകിരണം. നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം വിപണിമൂല്യത്തില്‍ രണ്ട് വര്‍ഷത്തിനിടെ 21 ശതമാനത്തിന്റെ വര്‍ധനവുമായി നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ടാറ്റാ കമ്പനികള്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ ടാറ്റാ സണ്‍സ്

Business & Economy

ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോറുകള്‍ക്ക് പുതിയ എതിരാളിയാകാന്‍ സ്വിഗ്ഗി സ്റ്റോഴ്‌സ്

ബെംഗളൂരു: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പലചരക്ക് വിതരണ രംഗത്തേക്കും. സ്വിഗ്ഗി സ്റ്റോറെന്ന പുതിയ സംരംഭത്തിലൂടെ പലചരക്ക് സാധനങ്ങള്‍ വീട്ടിപടിക്കലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്വിഗ്ഗി. ഭക്ഷണത്തിന് പുറമേ പലചരക്ക് വിതരണത്തിലേക്കും കടക്കുന്ന സ്വിഗ്ഗി ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് തുടങ്ങി മേഖലയിലെ മുന്‍നിരക്കാര്‍ക്കും ബിഗ് ബാസ്‌കെറ്റ്,

Business & Economy

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള്‍ സ്‌കെച്ചേഴ്‌സ് വാങ്ങി

ന്യൂഡെല്‍ഹി അമേരിക്കന്‍ ലൈഫ്‌സ്റ്റൈല്‍, ഫൂട്ട് വെയര്‍ ബ്രാന്‍ഡായ സ്‌കെച്ചേഴ്‌സുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് പുറത്ത്. ഇന്ത്യയില്‍ സ്വതന്ത്ര വ്യാപാരം ലക്ഷ്യമിട്ട് സംയുക്ത സംരംഭത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഉണ്ടായിരുന്ന 49 ശതമാനം ഓഹരികള്‍ സെക്‌ച്ചേഴ്‌സ് വാങ്ങുകയായിരുന്നു. ഇടപാട് സംബന്ധിച്ച കൂടുതല്‍

FK News

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പരിഗണന നല്‍കണം: ഒഇസിഡി

ദുബായ്: കൃത്രിമബുദ്ധി വിവിധ മേഖലകളിലേക്ക് വ്യാപകമാകുന്നതോടെ മനുഷ്യരെ വിന്യസിക്കുന്ന തൊഴിലുകളുടെ സ്വഭാവത്തില്‍ വലിയ ഉലച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ലോകത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഒഇസിഡി(ദ എക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്). 2022 ഓടെ 75 മില്യണ്‍ പുതിയ തൊഴിലുകള്‍ ലോകത്ത് സൃഷ്ടിക്കപ്പെടും.

Business & Economy

ചൈനയിലെ മാന്ദ്യം തങ്ങളെ ബാധിക്കില്ലെന്ന് ആലിബാബ

സാന്‍ഫ്രാന്‍സിസ്‌കോ: ചൈനീസ് സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്ക് തങ്ങളുടെ ബിസിനസ് വളര്‍ച്ചയില്‍ വലിയ ചലനങ്ങളുണ്ടാക്കില്ലന്ന് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ. ഇന്റെര്‍നെറ്റ് അധിഷ്ഠിത വ്യവസായമാണെന്നതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെടാതെയുള്ള ഒന്നാണ് തങ്ങളുടെ ഇ-കൊമേഴ്‌സ് വ്യാപാര ശ്യംഖലയെന്ന് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്

Auto

ഗ്ലോബല്‍ എന്‍കാപിന്റെ ഇന്നൊവേഷന്‍ അവാര്‍ഡ് ഗഡ്കരി ഏറ്റുവാങ്ങി

ന്യൂഡെല്‍ഹി : ഗ്ലോബല്‍ എന്‍കാപിന്റെ (ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ഇന്നൊവേഷന്‍ അവാര്‍ഡ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഏറ്റുവാങ്ങി. രാജ്യത്തെ വാഹന സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിഗണിച്ചാണ് പുരസ്‌കാരം

Auto

സ്‌കോഡയുടെ മോട്ടോര്‍സ്‌പോര്‍ട് പാരമ്പര്യം വിളിച്ചോതി റാപ്പിഡ് മോണ്ടി കാര്‍ലോ എഡിഷന്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുശേഷം മോണ്ടി കാര്‍ലോ നെയിംപ്ലേറ്റ് സ്‌കോഡ ഇന്ത്യ ഒരിക്കല്‍ക്കൂടി അവതരിപ്പിച്ചു. 11.15 ലക്ഷം മുതല്‍ 14.25 ലക്ഷം രൂപ വരെയാണ് പുതിയ സ്‌കോഡ റാപ്പിഡ് മോണ്ടി കാര്‍ലോയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍

Auto

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ഹോണ്ട സിവിക് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പ് മാര്‍ച്ച് 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഏകദേശം ആറ് വര്‍ഷങ്ങള്‍ക്കുശേഷം 2019 മോഡലായാണ് സെഡാന്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ്

Auto

എബിഎസ് ഗമയോടെ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എഫ്‌ഐ

ന്യൂഡെല്‍ഹി : ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന്റെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വേര്‍ഷന്‍ വിപണിയിലെത്തിച്ചു. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) വേര്‍ഷനില്‍ മാത്രമായിരിക്കും തല്‍ക്കാലം അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എബിഎസ് ലഭിക്കുന്നത്. 98,644 രൂപയാണ് പുണെ

Auto

ബാവോജുന്‍ 510 എസ്‌യുവി ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ന്യൂഡെല്‍ഹി : ചൈനീസ് ബ്രാന്‍ഡായ ബാവോജുനിന്റെ 510 എസ്‌യുവി ഇന്ത്യയില്‍ പരീക്ഷിക്കുന്നു. വാഹനത്തിന്റെ ഇന്ത്യയിലെ പരീക്ഷണ ഓട്ടം ഇതാദ്യമായാണ് കണ്ടെത്തുന്നത്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പ്പറേഷനുകീഴിലെ ബ്രാന്‍ഡാണ് ബാവോജുന്‍. സായിക് മോട്ടോര്‍ യുകെയുടെ അനുബന്ധ കമ്പനിയാണ്

Health

ഇ- സിഗററ്റ് കൗമാരക്കാരിലെ പുകവലി കൂട്ടുന്നു

യുഎസിലെ കൗമാരപ്രായക്കാരിലെ പുകവലി ഇടക്കാലത്ത് ഒന്നൊതുങ്ങിയിരുന്നെങ്കിലും വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. ഇ-സിഗററ്റിന്റെ വ്യാപനമാണിതിനു കാരണം. 1.3 മില്യണ്‍ യുവഉപഭോക്താക്കള്‍ 2017- 18 കാലഘട്ടത്തില്‍ ഇ-സിഗരറ്റ് ഉപഭോഗത്തിലേക്ക് തിരിഞ്ഞതായാണു കണക്ക്. സമീപ വര്‍ഷങ്ങളില്‍ യുവാക്കളിലെ പുകയില ഉപഭോഗം ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും യുഎസ് സെന്റര്‍