ലക്ഷം ചതുരശ്രയടി ഓഫിസുമായി വീ- വര്‍ക്ക്

ലക്ഷം ചതുരശ്രയടി ഓഫിസുമായി വീ- വര്‍ക്ക്

ബന്ദ്ര- കുര്‍ളയിലുള്ള ഏനം ഗ്രൂപ്പിന്റെ കൈയിലുള്ള കെട്ടിടം വീവര്‍ക്ക് പാട്ടത്തിനെടുത്തിരുന്നു

ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓഫിസ് കെട്ടിട നിര്‍മാതാക്കളായ വീ-വര്‍ക്കിന്റെ ഇന്ത്യന്‍ ശാഖ, മുംബൈ ആന്ധേരിയില്‍ ദീര്‍ഘകാല പാട്ടത്തില്‍ ഒരു വാണിജ്യ കെട്ടിടം ഏറ്റെടുത്തിട്ടുണ്ട്. ഓരോ മൂന്നു വര്‍ഷവും വാടക പുനക്രമീകരിക്കാനുള്ള നിബന്ധനയോടെ ഒമ്പത് വര്‍ഷത്തേക്ക് വാടകയ്ക്ക് കൊടുക്കുകയാണ് ഉദ്ദേശ്യം. കരാര്‍ ഉറപ്പിച്ച കെട്ടിടത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ ഉള്‍ഭാഗത്തിന്റെ അലങ്കാരപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആന്ധേരിയിലുള്ള മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ ഒരു ഏക്കര്‍ സ്ഥലത്താണ്ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വിജയ് ഡയമണ്ട് എന്ന കെട്ടിടം ഉയര്‍ന്നിരിക്കുന്നത്. ഒരു ഏക്കറിന്റ മൂന്നില്‍ രണ്ടു ഭാഗവും പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. 200 കാറുകള്‍ നിര്‍ത്തിയിടാനുള്ള ശേഷി സ്ഥലത്തുണ്ട്.

2017 ജൂലൈയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച വീ-വര്‍ക്ക്, നിരവധി ആസ്തികളിലൂടെ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. നിലവില്‍ 20 മില്ല്യണ്‍ ചതുരശ്ര അടിയില്‍ 21 പദ്ധതികളുണ്ട് കമ്പനിക്ക്. ഇവയിലെല്ലാമായി 20,000 ജീവനക്കാര്‍ ജോലി ചെയ്യുന്നു. സെപ്റ്റംബറില്‍ താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റില്‍ 12 നിലക്കെട്ടിടം സെന്‍ബിയ, പാട്ടത്തിനെടുത്തു. വീ-വര്‍ക്കിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇടപാടാണിത്. മേയ് മാസത്തില്‍ അന്ധേരിയിലെ പത്തു നിലക്കെട്ടിടം റഹേജ പ്ലാറ്റിനം കമ്പനി വാങ്ങിയിരുന്നു. മുംബൈയിലെ ബിസിനസ് സിരാകേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഏനം സെക്യൂരിറ്റീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 1.9 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന് നേരത്തെ കമ്പനി കരാര്‍ ഉറപ്പിച്ചിരുന്നു. ഇതിനു പുറമെ നവിമുംബൈയിലും വുര്‍ളിയിലും ഓരോ കെട്ടിടങ്ങളും എടുത്തിട്ടുണ്ട്.

പങ്കാളിത്ത തൊഴിലിടങ്ങളും സഹകരണ ഓഫിസുകളും ഇന്ത്യയില്‍ താരതമ്യേന പുതിയ ആശയമാണ്. വിവിധ വ്യക്തികള്‍ അല്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍, ഒരു പൊതുഓഫിസ് പങ്കുവയ്ക്കുകയെന്ന ആശയം താരതമ്യേന ചെലവു കുറഞ്ഞതും ഉപകാരപ്രദവുമായതിനാല്‍ത്തന്നെ പ്രമുഖ ഇന്ത്യന്‍ ആസ്തിവിപണികളില്‍ ക്രമാനുഗതവളര്‍ച്ച കാംക്ഷിക്കുന്ന രംഗമാണ്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ക്കായി ഏതാണ്ട് അഞ്ച് ദശലക്ഷം ചതുരശ്ര അടി സ്ഥലം റിയല്‍റ്റിസംരംഭകര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വാണിജ്യകെട്ടിട നിര്‍മാതാക്കള്‍ അതിവേഗം വളരുകയും 2018 ന്റെ ആദ്യ പകുതിയോടെ തന്നെ ഡെല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ 16 പ്രധാന ഏഷ്യ-പസിഫിക് നഗരങ്ങളില്‍ 40 ദശലക്ഷം ചതുരശ്ര അടിയിലെത്തുകയും ചെയ്തിരിക്കുന്നു. 2022 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ കോവര്‍ക്കിംഗ് ഓഫിസ് ഹബ്ബായി മാറും എന്ന് പ്രതീക്ഷിക്കാം.

Categories: FK News
Tags: We work