യുഎസിലെ കുട്ടികളില്‍ ആറില്‍ ഒരാള്‍ക്കു മാനസികവൈകല്യം

യുഎസിലെ കുട്ടികളില്‍ ആറില്‍ ഒരാള്‍ക്കു മാനസികവൈകല്യം

യുഎസില്‍ ജനിക്കുന്ന ആറു കുട്ടികളില്‍ കുറഞ്ഞത് ഒരു ശിശുവിന് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളം മാനസികാരോഗ്യ ചികിത്സ തേടുന്നുവെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ 6-17 വയസ്സ് പരിധിയിലുള്ള 7.7 മില്യണ്‍ കുട്ടികളില്‍ നടത്തിയ സര്‍വേയിലാണ് ആറിലൊരാള്‍ക്കു മാനസികവൈകല്യം കണ്ടെത്തിയത്. അല്ലെങ്കില്‍ സ്‌കൂള്‍ പ്രായമുള്ള കുട്ടികളില്‍ 16.5 ശതമാനം പേര്‍ ഉണ്ടെന്ന് പഠനം കണ്ടെത്തി.

വിഷാദരോഗം, ഉല്‍ക്കണ്ഠ, പഠനവൈകല്യം, ഹൈപ്പര്‍ ആക്ടിവിറ്റി പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തിയ പകുതി കുട്ടികള്‍ക്കും മനോരോഗചികില്‍സ ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കണക്കില്‍ പ്രാദേശികമായ ചില വ്യത്യാസങ്ങളുണ്ട്. വാഷിംഗ്ടണ്‍ ഡിസിയില്‍ 29.5 ശതമാനമാണെങ്കില്‍ നോര്‍ത്ത് കരോലിനയില്‍ 72.2 ശതമാനം വരെ കുട്ടികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ല. ചികില്‍സാതകരാറുകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നു മാത്രമല്ല, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിതുറക്കും.

2016ലെ ബാലാരോഗ്യറിപ്പോര്‍ട്ട് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നാണ് വിവരശേഖരണം നടത്തിയത്. അലബാമ, മിസ്സിസിപ്പി, ഓക്ലഹോമ, യുറ്റ എന്നിവിടങ്ങളിലുള്ള കുട്ടികളിലാണ് പ്രശ്‌നം കൂടുതല്‍ കണ്ടെത്തിയത്.  ദരിദ്രചുറ്റുപാടിലും അച്ഛനുപേക്ഷിച്ചും വളര്‍ന്നുവരുന്ന കുട്ടികളില്‍ മറ്റുള്ളവരേക്കാള്‍ 40 ശതമാനത്തളം മാനസികപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുമെന്നും പഠനത്തില്‍ കണ്ടെത്തി.

Comments

comments

Categories: Health