കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ മാരിയറ്റ് ഇന്റര്‍നാഷണല്‍

കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ മാരിയറ്റ് ഇന്റര്‍നാഷണല്‍

ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് മാരിയറ്റ് ഇന്റര്‍നാഷണല്‍ കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

കൊച്ചി/ദുബായ്: ഗള്‍ഫിലും ഇന്ത്യയുള്‍പ്പടെയുള്ള വിപണികളിലും സജീവമായ മാരിയറ്റ് ഇന്റര്‍നാഷണലിന്റെ ‘ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍’ ഹോട്ടല്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഒട്ടും സങ്കീര്‍ണമല്ലാത്തതും സൗകര്യപ്രദവുമായ ഡിസൈനോട് കൂടിയ ഇടങ്ങളുള്ള ഹോട്ടല്‍, യാത്രകള്‍ക്കിടെയും മറ്റും സന്തോഷത്തോടെ വിശ്രമിക്കാന്‍ അതിഥികള്‍ക്ക് ഇടമൊരുക്കുന്നു. പുതിയ ഹോട്ടല്‍ കൂടി വന്നതോടെ ഫോര്‍ പോയിന്റ്‌സ് ബ്രാന്റിലുള്ള ഹോട്ടലുകളുടെ എണ്ണം 12 ആയി ഉയര്‍ന്നു.

യുഎഇയില്‍ നാല് ഹോട്ടലുകളും തുര്‍ക്കിയില്‍ മൂന്നും സൗദി അറേബ്യയില്‍ രണ്ടും ലെബനനിലും കുവൈറ്റിലും ഓരോ ഹോട്ടല്‍ വീതവുമാണ് ഫോര്‍ പോയിന്റ്‌സ് ബ്രാന്‍ഡിലുള്ളത്.

കേരളത്തിലെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായ ഇന്‍ഫോപാര്‍ക്കിലെ നിരവധി പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ബിസിനസ് യാത്രക്കാര്‍, കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണെന്ന് കമ്പനി അവകാശപ്പെടുന്നു.

23 സ്യൂട്ട് റൂമുകളോട് കൂടിയ 218 വിശാലമായ റൂമുകളാണ് ഹോട്ടലിലുള്ളത്. പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്നതാണ് ഈ റൂമുകളെല്ലാം. സൗകര്യപ്രദമായ മെത്തകള്‍ സുഖകരപ്രദമായ നിദ്ര ഉറപ്പുവരുത്തുന്നു-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഹോട്ടലിലെ എല്ലായിടത്തും ‘ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍’ എന്ന ബ്രാന്റിന്റെ തനിമ കാണാം.

ഇന്‍ഫോപാര്‍ക്കില്‍ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ബ്രാന്റിലുള്ള രാജ്യത്തെ പന്ത്രണ്ടാമത്തെ ഹോട്ടല്‍ ആരംഭിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ബിസിനസ് ആവശ്യത്തിനും മറ്റും ഇനി കൊച്ചിയിലെത്തുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് തടസ്സങ്ങളൊന്നുമില്ലാത്ത താമസം ‘ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍’ നല്‍കും. അതിഥികള്‍ക്ക് സങ്കീര്‍ണതകളിലാതെ സൗകര്യങ്ങളൊരുക്കുന്ന ബ്രാന്റിന്റെ ഗുണനിലവാരം തെളിയിക്കുന്ന സ്മാര്‍ട്ടായ ഇടങ്ങളാണ് ഹോട്ടലിലുള്ളത്-മാരിയറ്റ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവില്‍ പറഞ്ഞു

ഹോസ്പിറ്റാലിറ്റി എന്നത് ബ്രിഗേഡ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒരു ബിസിനസാണ്. ഞങ്ങളുടെ ആദ്യത്തെ ഹോട്ടല്‍ കേരളത്തില്‍ തുടങ്ങുന്നതോടൊപ്പം മാരിയറ്റ് ഗ്രൂപ്പുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. കൊച്ചിയില്‍ ആഡംബരത്തിന്റെ ഒരു പുതിയ നാഴികക്കല്ല് തീര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ആതിഥ്യത്തിന് പുതിയൊരു നിര്‍വചനമൊരുക്കുകയാണ് ‘ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍’. ഇന്‍ഫോപാര്‍ക്കിലും സ്മാര്‍ട്ട്‌സിറ്റിയിലുമെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ ഇടമായിരിക്കും ‘ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍’ എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്-ബ്രിഗേഡ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എംആര്‍ ജയശങ്കര്‍ പറഞ്ഞു

ഇന്നത്തെ കാലത്തെ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിവേകത്തോടെ ഡിസൈന്‍ ചെയ്ത ഞങ്ങളുടെ ഹോട്ടല്‍ സന്ദര്‍ശകര്‍ക്ക് താമസിക്കുന്നതിനുള്ള അതുല്യമായ സൗകര്യവും മഹത്തായ സേവനങ്ങളും നല്‍കുന്നു-ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് ജനറല്‍ മാനേജര്‍ ദിനേഷ് റായ് പറഞ്ഞു.

വിവാഹങ്ങള്‍ക്കും മറ്റു കൂടിച്ചേരലുകള്‍ക്കും അനുയോജ്യമായ 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലവും ഹോട്ടലിലുണ്ട്. കൂടാതെ സ്പാ, പൂള്‍, 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന ജിം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 27 കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഹോട്ടലിലേക്ക് ഉള്ളത്.

Comments

comments

Categories: FK News

Related Articles