എംബസി ഗ്രൂപ്പില്‍ കെകെആറിന് 725 കോടിയുടെ നിക്ഷേപം

എംബസി ഗ്രൂപ്പില്‍ കെകെആറിന് 725 കോടിയുടെ നിക്ഷേപം

നിക്ഷേപം നടത്തിയത് കെഐഎഫ്എഫ്എല്‍ വഴി

ആഗോള നിക്ഷേപകസ്ഥാപനമായ കെകെആര്‍, ബംഗളൂരു ആസ്ഥാനമായ റിയല്‍റ്റി ഡെവലപ്പര്‍ എംബസിയില്‍ 725 കോടി രൂപയുടെ നിക്ഷേപം നടത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ബാങ്കിതര ധനകാര്യ സ്ഥാപനം കെകെആര്‍ ഇന്ത്യ അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് (കെഐഎഫ്എഫ് എല്‍) വഴിയാണ് നിക്ഷേപം നടത്തിയത്. ശക്തമായ സൂക്ഷ്മവിപണികളിലെ ഉന്നത നിലവാരമുള്ള പദ്ധതികള്‍ക്ക് അനുയോജ്യമായ, സൗകര്യപ്രദമായ ധനസഹായം നല്‍കാനാണ് കെഐഎഫ്എഫ് എല്ലിന്റെ ശ്രമം. ഇത് മനസില്‍ കണ്ടുള്ള ഇടത്തരം താമസ- ഓഫിസ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്ന പദ്ധതികളിലാണു കമ്പനി ശ്രദ്ധ നല്‍കുന്നത്. 2015 മുതല്‍ സജീവമായി രംഗത്തുള്ള കെഐഎഫ്എഫ് എല്‍, ഈ മാസം വരെ രാജ്യത്ത് അവര്‍ 1.5 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള ആസ്തികളിലാണ് അവര്‍ നിക്ഷേപിക്കുന്നത്. ഓഫീസ്, റെസിഡന്‍ഷ്യല്‍, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, വ്യാവസായിക വെയര്‍ഹൗസുകള്‍ എന്നിവയ്ക്കായി എംബസി ഗ്രൂപ്പ് 153 ദശലക്ഷം ചതുരശ്ര അടി നല്‍കും. രാജ്യത്ത് കൊമേഷ്യല്‍ കെട്ടിടങ്ങള്‍ക്ക് വേണ്ടിവരുന്ന ഉയര്‍ന്ന അവശ്യകതയിലാണ് എംബസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെകെആറിനെപ്പോലുള്ള ആഗോള നിക്ഷേപകന്റെ പിന്തുണയുള്ളതിനാല്‍ കോര്‍പ്പറേറ്റ് ഓഫിസുകള്‍ക്കായി നഗരഹൃദയങ്ങളില്‍ ഉന്നതനിലവാരമുള്ള ആസ്തികള്‍ വികസിപ്പിക്കാന്‍ എംബസിക്കു സാധ്യമാകുന്നു. കെ.കെ.ആര്‍ ടീമുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന എംബസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജിത്തു വിര്‍വാനി പറയുന്നു.

അതേസമയം എംബസി ഗ്രൂപ്പുമായി സഹകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്, തനിച്ചു വിപണിയില്‍ വരുമാനം നേടിത്തരുന്ന ഇന്ത്യയിലെ തങ്ങളുടെ വാണിജ്യ ആസ്തികളും, എംബസി ഗ്രൂപ്പിന്റെ കൂടി ഉടമസ്ഥതയിലുള്ള ഓഫീസ് ആസ്തികളും ഒരുമിച്ച് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌ന്റെ കീഴില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. എംബസി ഓഫീസ് പാര്‍ക്ക്‌സ് എന്ന പേരില്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ ഓഫിസ് ആസ്തികളുടെ പ്രായോജകര്‍ ബ്ലാക്ക്‌സ്റ്റോണ്‍ ആണ്. 33 ദശലക്ഷം ചതുരശ്രയടി വരുന്ന എംബസി ഓഫീസ് പാര്‍ക്ക്‌സ്, ഓഫീസ് റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ പെടുത്തിയാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ 24 ദശലക്ഷം ചതുരശ്ര അടിയോളം പണി പൂര്‍ത്തിയാകുകയും അതിന്റെ 95 ശതമാനത്തോളം വില്‍ക്കുകയും ചെയ്തിരിക്കുകയാമ്. ബാക്കി നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

Comments

comments

Categories: Business & Economy
Tags: investment, KKR