ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതിയില്‍ നേരിയ കുറവ്

ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതിയില്‍ നേരിയ കുറവ്

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു

ന്യൂഡെല്‍ഹി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന തേയിലയുടെ അളവില്‍ 2018ല്‍ നേരിയ കുറവ് സംഭവിച്ചതായി തേയില ബോര്‍ഡ്. 2018 ല്‍ 249.11 മില്യണ്‍ കിലോഗ്രാം തേയിലയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷം ഇത് 251.91 മില്യണ്‍ കിലോഗ്രാം ആയിരുന്നു.

കിലോഗ്രാമിന് 206.03 രൂപ എന്ന കണക്കിലാണ് 2018ല്‍ തേയില കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷം ഇത് 197.99 രൂപയായിരുന്നുവെന്ന് തേയില ബോര്‍ഡില്‍ നിന്നുള്ള വിവരങ്ങളില്‍ വ്യക്തമാകുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ള തേയില കയറ്റുമതി 61.10 മില്യണ്‍ കിലോഗ്രായി കുറഞ്ഞു. അതേസമയം ഇറാനിലേക്കുള്ള കയറ്റുമതി 30.60 മില്യണ്‍ കിലോഗ്രാമായി വര്‍ധിക്കുകയും ചെയ്തു. മുന്‍വര്‍ഷം ഇത് 29.57 മില്യണ്‍ കിലോഗ്രാം ആയിരുന്നു.

ചൈനയിലേക്ക് കൂടുതല്‍ തേയില കയറ്റി അയക്കാനുള്ള തേയില ബോര്‍ഡിന്റെ ശ്രമം ഭാഗിക വിജയം കണ്ടു. 2018ല്‍ 10.22 മില്യണ്‍ കിലോഗ്രാം തേയില ഇന്ത്യ ചൈനയിലേക്ക് കയറ്റി അയച്ചു. മുന്‍വര്‍ഷം ഇത് 8.52 മില്യണ്‍ കിലോഗ്രാം ആയിരുന്നു. പാക്കിസ്ഥാനിലേക്കുള്ള തേയിലക്കയറ്റുമതിയും വര്‍ധിച്ചു.

Comments

comments

Categories: Business & Economy
Tags: Tea export