സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-റഷ്യ ധാരണ

സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-റഷ്യ ധാരണ

2025 ഓടെ ഉഭയകക്ഷി വ്യാപാരം 30 ബില്യണ്‍ ഡോളറാക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപനം

ന്യൂഡെല്‍ഹി: വിവിധ സാമ്പത്തിക ഫോറങ്ങളിലെ സംയുക്ത പങ്കാളിത്തത്തിലൂടെ തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും റഷ്യയും പദ്ധതി തയാറാക്കി. റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ ഉപദേശകനായ ആന്റോണ്‍ കോബ്യാക്കോവും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വെങ്കടേഷ് വര്‍മയും അടുത്തിടെ മോസ്‌കോയില്‍ കൂടിക്കാഴ്ച്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ പ്രധാന പരിപാടികളില്‍ ഇന്ത്യന്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജനുവരി ഏഴിന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെടുകയും സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ വഌഡിവോസ്‌റ്റോക്കില്‍ നടക്കുന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ (ഇഇഎഫ്) പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ഫോറത്തിലെ ഇന്ത്യയുടെ ഉന്നതതല പങ്കാളിത്തം 2025 ഓടെ റഷ്യയുമായുള്ള വാണിജ്യത്തില്‍ നിന്നുള്ള വിറ്റുവരവ് 30 ബില്യണ്‍ ഡോളറാക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിക്കുമെന്ന് കോബ്യാക്കോവ് അഭിപ്രായപ്പെട്ടു. ആദ്യത്തെ റഷ്യ-ഇന്ത്യ സ്ട്രാറ്റജിക് ഫോറം ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ട ഡിജിറ്റല്‍വല്‍ക്കരണം അടക്കമുള്ള ഇന്ത്യന്‍ പദ്ധതികള്‍ ദേശീയ പ്രോഗ്രാം എന്ന നിലയില്‍ റഷ്യയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വര്‍ഷത്തെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായ, വിനോദസഞ്ചാര, സാസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളും സാധ്യതകളും അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ദേശീയ അഭിപ്രായം രൂപീകരിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളും സര്‍ക്കാര്‍-ബിസിനസ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഓരോ പരിപാടിയിലും ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കണമെന്ന് ഇന്ത്യയുടെ ഭാഗത്തു നിന്ന് ആവശ്യയുയര്‍ന്നിരുന്നതായും എല്ലാ വര്‍ഷവും റഷ്യയില്‍ നടക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ഇന്ത്യ പങ്കെടുന്നുന്നുണ്ടെന്നും വെങ്കടേഷ് വര്‍മ പറഞ്ഞു.

Comments

comments

Categories: Business & Economy, Slider
Tags: India Russia