2037 ആകുമ്പോഴേക്കും ഗള്‍ഫിലെ ഏവിയേഷന്‍ സേവന മേഖല 745 ബില്ല്യണ്‍ ഡോളറിലെത്തും

2037 ആകുമ്പോഴേക്കും ഗള്‍ഫിലെ ഏവിയേഷന്‍ സേവന മേഖല 745 ബില്ല്യണ്‍ ഡോളറിലെത്തും

ബോയിംഗിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 60,000 പുതിയ പൈലറ്റുകളും 95,000 കാബിന്‍ ക്ര്യൂ അംഗങ്ങളും മേഖലയ്ക്കായി വേണ്ടി വരും

ദുബായ്: ഗള്‍ഫ് മേഖലയിലെ വ്യോമയാന മേഖല സേവനങ്ങളുടെ മൂല്യം 2037 ആകുമ്പോഴേക്കും 745 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിവേഗം വര്‍ധിക്കുന്ന യാത്രികരുടെ എണ്ണമാണ് വ്യോമയാന സേവനമേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. ബോയിംഗ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് മേഖലയിലേക്ക് 3,000ത്തോളം പുതിയ വാണിജ്യ വിമാനങ്ങള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വ്യോമയാന സേവന വിപണിയുടെ എട്ട് ശതമാനവും കൈയാളുക ഗള്‍ഫ് മേഖലയായാരിക്കുമെന്നും കരുതപ്പെടുന്നു. 4.6 ശതമാനമായിരിക്കും വാര്‍ഷിക വളര്‍ച്ചാ നിരക്ക്.

വ്യോമയാന സേവനമേഖലയുടെ വിവിധ വിഭാഗങ്ങളിലായി 218,000 പുതിയ ജീവനക്കാരുടെ ആവശ്യകതയുമുണ്ടാകും. 60,000 പൈലറ്റുകളാണ് ഏവിയേഷന്‍ വിപണിക്ക് ആവശ്യമായി വരുക. 63,000 സാങ്കേതികവിദഗ്ധരുടെ ഒഴിവുകളുണ്ടാകും. കാബിന്‍ ക്ര്യൂ അംഗങ്ങളായി ചുരുങ്ങിയത് 95,000 പേരെയെങ്കിലും നിയമിക്കേണ്ടിയും വരും.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ പ്രധാന ഭൂഖണ്ഡങ്ങളിലെ വിപണികളുമായുള്ള കണക്റ്റിംഗ് പോയിന്റായി ഗള്‍ഫ് മേഖല വര്‍ത്തിക്കുന്നുവെന്നതാണ് വ്യോമയാന വിപണിക്ക് ഗുണകരമാകുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Arabia