വേഗതയേറിയ നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ തന്നെ

വേഗതയേറിയ നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ തന്നെ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മുന്നും നാലും പാദങ്ങളില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ ഡാറ്റാ വേഗതയില്‍ മുന്നിലെത്തിയത് എയര്‍ടെല്‍. 11.23 എംബിപിഎസ് ആയിരുന്നു എയര്‍ടെലിന്റെ ശരാശരി 4ജി എല്‍ടിഇ വേഗത. 9.13 എംബിപിഎസ് വേഗതയോടെ വോഡഫോണ്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ജിയോയും ഐഡിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണെന്ന് ഊക്‌ല പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

4ജി ലഭ്യതയുടെ കാര്യം പരിഗണിച്ചാല്‍ ജിയോ ആണ് ഒന്നാം സ്ഥാനത്ത്. രാജ്യവ്യാപകമായി 15 നഗരങ്ങളില്‍ കണക്കെടുത്തപ്പോള്‍ 98.8% മേഖലകളിലേക്കും ജിയോയുടെ 4ജി സേവനങ്ങള്‍ എത്തുന്നുണ്ട്. 90 ശതമാനം പ്രദേശത്ത് സേവനമെത്തിക്കുന്ന എയര്‍ടെലാണ് രണ്ടാം സ്ഥാനത്ത്. വോഡഫോണിന്റെയും ഐഡിയയുടെ 4ജി ലഭ്യത യഥാക്രമം 84.6ശതമാനവും 82.8ശതമാനവുമാണ്. വോഡഫോണിന്റെയും ഐഡിയയുടെയും ലയനത്തിനു ശേഷം നെറ്റ്‌വര്‍ക്ക് സംയോജനം 25 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.

പൊതുവായ സേവനങ്ങളുടെ ലഭ്യതയിലും ജിയോ തന്നെയാണ് മുന്നില്‍. 99.3 ശതമാനം പ്രദേശങ്ങളിലും ജിയോയുടെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കണ്ടെത്താനാകുന്നുണ്ട്. 99.1 ശതമാനം ലഭ്യതയുമായി എയര്‍ടെലാണ് രണ്ടാം സ്ഥാനത്ത്. വോഡഫോണ്‍ 99.0 ശതമാനവും ഐഡിയ 98.9 ശതമാനവും ലഭ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Tech
Tags: Airtel

Related Articles