വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി, ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി, ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ആണ് ഇതു സംബന്ധിച്ച സന്ദേശം നല്‍കിയത്. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ആ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിക്കുകയാണ്. ഇതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും കമ്പനികളെയും മറക്കില്ലെന്നും ജോണ്‍ ബോള്‍ട്ടണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു. വെനിസ്വേലയുടെ പെട്രോളിയം മന്ത്രി മാനുവല്‍ ക്വവേഡോ കൂടുതല്‍ എണ്ണവില്‍പ്പനക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം വന്നത്.വെനിസ്വേലന്‍ ജനതയുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിനായി എല്ലാ നടപടികളും അമേരിക്ക തുടര്‍ന്നും സ്വീകരിക്കുമെന്നും ട്വീറ്റ് തുടരുന്നു.

Comments

comments

Categories: Current Affairs