ടൊയോട്ട കാറുകള്‍ ഇനി വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം

ടൊയോട്ട കാറുകള്‍ ഇനി വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം

ഇന്ത്യയില്‍ ‘സര്‍വീസ് എക്‌സ്പ്രസ്’ എന്ന കാര്‍ സര്‍വീസ് പ്രോഗ്രാം ആരംഭിച്ചു

ന്യൂഡെല്‍ഹി: ‘സര്‍വീസ് എക്‌സ്പ്രസ്’ എന്ന പുതിയ കാര്‍ സര്‍വീസ് പദ്ധതി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആരംഭിച്ചു. ടൊയോട്ട ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ കാറുകള്‍ വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം. നിലവില്‍ ടൊയോട്ടയുടെ മൊബീല്‍ സര്‍വീസ് വാനുകള്‍ നിരത്തുകളിലുണ്ടെങ്കിലും സര്‍വീസുകള്‍ പരിമിതമാണ്. ചെറിയ റിപ്പയറുകളും ബ്രേക്ക് ഡൗണ്‍ സാഹചര്യങ്ങളും മാത്രമാണ് കൈകാര്യം ചെയ്യുന്നത്.

സര്‍വീസ് എക്‌സ്പ്രസ് ആരംഭിക്കുന്നതിലൂടെ യഥാസമയങ്ങളിലുള്ള പരിപാലനങ്ങള്‍, ഒരു മണിക്കൂറിനുള്ളില്‍ എക്‌സ്പ്രസ് മെയിന്റനന്‍സ്, വീല്‍ ബാലന്‍സിംഗ്, വീല്‍ അലൈന്‍മെന്റ്, ഇക്കോ കാര്‍ വാഷ് തുടങ്ങിയ സര്‍വീസുകള്‍ ചെയ്തുതരും. കൂടാതെ, കാര്‍ സൗന്ദര്യവല്‍ക്കരണ സര്‍വീസുകളും ചെറിയ ബോഡി പെയിന്റ് ജോലികളും ലഭ്യമാണ്.

രാജസ്ഥാനിലെ വിദൂര പ്രദേശങ്ങളില്‍ സര്‍വീസ് എക്‌സ്പ്രസ് സേവനം ആരംഭിച്ചുകഴിഞ്ഞു. കാലാകാലങ്ങളിലുള്ള സര്‍വീസുകള്‍ക്ക് ഇനി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ട ആവശ്യം ടൊയോട്ട ഉപയോക്താക്കള്‍ക്ക് ഒഴിവാക്കാം. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ‘സര്‍വീസ് എക്‌സ്പ്രസ്’ ആരംഭിച്ചതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ എന്‍ രാജ പറഞ്ഞു.

Comments

comments

Categories: Auto