പാറമടക്കുകളിലെ എണ്ണയും വാതകവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു

പാറമടക്കുകളിലെ എണ്ണയും വാതകവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു

മൊത്തം ഊര്‍ജ ഉപഭോഗത്തില്‍ വാതകത്തിന്റെ പങ്ക് നിലവിലെ 6.5 ശതമാനത്തില്‍ നിന്ന് 2030 ഓടെ 15 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ശ്രമം

ന്യൂഡെല്‍ഹി: പാറക്കെട്ടുകള്‍ക്കിടയിലെ(ഷെയ്ല്‍) എണ്ണ, വാതക പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ. ഇതു സംബന്ധിച്ച ഒരു പ്രവര്‍ത്തന പദ്ധതി അവതരിപ്പിക്കാന്‍ വിവിധ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2013ലാണ് ഓയ്ല്‍ ആന്‍ഡ് നാച്ചുറര്‍ ഗ്യാസ് കോര്‍പ്പ് ലിമിറ്റഡിന് പാറക്കെടുകളില്‍ എണ്ണ- വാതര സ്രോതസുകള്‍ കണ്ടെത്തുന്നതിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മതിയായ തരത്തില്‍ സ്രോതസുകളും സാധ്യതകളും കണ്ടെത്താന്‍ ഒഎന്‍ജിസിക്ക് ആയിട്ടില്ല.
ജനുവരിയില്‍ രാജ്യത്തെ രാജ്യത്തെ എണ്ണ-വാതക റെഗുലേറ്ററായ റെഗുലേറ്റര്‍ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് വിവിധ സ്വകാര്യ, പൊതുമേഖലാ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഈ കമ്പനികളുടെ കൈവശമിരിക്കുന്ന എണ്ണ, വാതക ബ്ലോക്കുകളിലെ പാറക്കെട്ടുകളിലുള്ള സ്രോതസുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷെയ്ല്‍ ഇന്ധനത്തെ ഇന്ത്യയില്‍ ആശ്രയിക്കാവുന്ന സ്രോതസായി മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തുകയോ അല്ലെങ്കില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ഗ്യാസ് ആവശ്യകതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആവശ്യകതയുടെ പകുതിയോളം ഇറക്കുമതിയിലൂടെയാണ് നടപ്പാക്കുന്നത്. ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി ഇന്ത്യക്ക് മാറാനാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ഊര്‍ജ ഉപഭോഗത്തില്‍ വാതകത്തിന്റെ പങ്ക് നിലവിലെ 6.5 ശതമാനത്തില്‍ നിന്ന് 2030 ഓടെ 15 ശതമാനമാക്കി വര്‍ധിപ്പിക്കാനുള്ള ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
ജനുവരിയിലെ യോഗത്തില്‍ പങ്കെടുത്ത കമ്പനികള്‍ പരസ്പര സഹകരണത്തോടെ ഷെല്‍ ഇന്ധന സ്രോതസുകള്‍ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ ഷെല്‍ ഇന്ധനങ്ങള്‍ക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്നത് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള ദാമോഗര്‍ മലയടിവാര പ്രദേശങ്ങളിലാണ്. ഇവിടെ പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടാനാണ് ആലോചിക്കുന്നത്.

Comments

comments

Categories: FK News
Tags: Shale Oil