ഷെല്‍ ഓയിലും ഗ്യാസും കണ്ടെത്താനുള്ള നടപടി ഇന്ത്യ ആരംഭിച്ചു

ഷെല്‍ ഓയിലും ഗ്യാസും കണ്ടെത്താനുള്ള നടപടി ഇന്ത്യ ആരംഭിച്ചു

വാതക ക്ഷാമം നേരിടുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷത്തില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന പകുതി പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നതാണ്.

ന്യൂഡല്‍ഹി: പാറയില്‍നിന്നുള്ള എണ്ണയും വാതകവും ( ഷെല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്) കണ്ടെത്താനുള്ള നടപടി ഇന്ത്യ ആരംഭിച്ചു. ഇതിനായി ഒരു പദ്ധതി അവതരിപ്പിക്കാന്‍ പല സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ഷെല്‍ ഓയിലും ഗ്യാസ് റിസേര്‍വ് കണ്ടെത്താന്‍ 2013-ല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കോര്‍പ്പ് ലിമിറ്റഡിന് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഭവങ്ങള്‍ കണ്ടെത്താന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കോര്‍പ്പ് ലിമിറ്റഡിന് സാധിച്ചില്ല.

ഇന്ത്യയുടെ എണ്ണയും, വാതകവും നിയന്ത്രിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് നിരവധി സ്വകാര്യാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഷെല്‍ ഓയിലും ഗ്യാസ് റിസേര്‍വ് കണ്ടെത്താനുള്ള നടപടികള്‍ എത്രയും പെട്ടന്ന് ചെയ്യണമെന്ന് ആവിശ്യപെട്ടു.

‘ഇന്ത്യന്‍ ഭൂപടത്തില്‍ ഷെല്‍ കൊണ്ടുവരാനുള്ള പദ്ധതി ആണ് ഇത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്.,’- ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാതക ക്ഷാമം നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്നതില്‍ പകുതിയും ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയെ വാതകം സമ്പന്ന രാജ്യമായി അറിയണമെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം. ഇന്ത്യയിലെ വാതകത്തിന്റെ പങ്ക് നിലവിലെ 6.5 ശതമാനത്തില്‍ നിന്നും 2030-ല്‍ 15 ശതമാനമായി ഉയര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കോള്‍ ബെഡ് മീഥേന്‍ നിര്‍മ്മാതാക്കളെ ജനുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ക്ഷണിച്ചിരുന്നു.

നിലവില്‍ മുകേഷ് അമ്പാനിയുടെ ഉടമസ്ഥയിലുള്ള റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും, റൂയിയ സഹോദരന്മാരുടെ ഉടമസ്ഥയിലുള്ള എസ്സാര്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡും, ഗ്രേറ്റ് ഈസ്റ്റേണ്‍ എനര്‍ജി കോര്‍പ്പ് ലിമിറ്റഡ് എന്നീ കമ്പനികളാണ് കോള്‍ ബെഡ് മീഥേന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. കരിങ്കല്‍ ശേഖരത്തിലാണ് കോള്‍ ബെഡ് മീഥേന്‍ എന്ന പ്രാകൃത വാതകം കാണാറുള്ളത്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പ് ലിമിറ്റഡിനും കോള്‍ ബെഡ് മീഥേന്‍ ബ്ലോക്കുകള്‍ ഉണ്ട്. ഇന്ത്യയുടെ കിഴക്ക് സ്ഥിതി ചെയുന്ന ദാമോദര്‍ വാലി ബേസിനിലാണ് നിലവില്‍ ഷെല്‍ ഓയില്‍ ഉള്ളത്.

Comments

comments

Categories: FK News
Tags: Shale Oil