സാമ്പത്തിക പ്രതിസന്ധിക്ക് തയാറെടുക്കണമെന്ന് ഐഎംഎഫ്

സാമ്പത്തിക പ്രതിസന്ധിക്ക് തയാറെടുക്കണമെന്ന് ഐഎംഎഫ്

നാല് കാര്‍മേഘങ്ങളാണ് ലോക സമ്പദ് വ്യവസ്ഥയ്ക്കു മുകളില്‍ ഉരുണ്ടുകൂടിയിരിക്കുന്നതെന്ന് ക്രിസ്റ്റ്യന്‍ ലഗാര്‍ഡ്

ദുബായ്: സമീപ ഭാവിയില്‍ തന്നെ ആഗോല തലത്തില്‍ ഒരു സാമ്പത്തിക പ്രതിസന്ധി പടര്‍ന്നു പിടിച്ചേക്കാമെന്നും വിവിധ സമ്പദ് വ്യവസ്ഥകള്‍ ഇതിനായുള്ള മുന്നൊരുക്കം നടത്തണെന്നും അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്) മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റ്യന്‍ ലഗാര്‍ഡ്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് ദുബായിയില്‍ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഐഎംഫ് നടപ്പു വര്‍ഷത്തെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചിരുന്നു, നേരത്തേ പ്രഖ്യാപിച്ചിരുന്ന 3.7 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായാണ് നിഗമനം ചുരുക്കിയത്. വ്യാപാര തര്‍ക്കങ്ങളും താരിഫ് യുദ്ധങ്ങളും, സാമ്പത്തികമായ ഞെരുക്കം, ബ്രെക്‌സിറ്റിന്റെ അനന്തര ഫലങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍, ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലെ ഇടിവ് ശക്തി പ്രാപിക്കുന്നത് എന്നിവയെയാണ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മുകളിലുള്ള നാല് കാര്‍മേഘങ്ങളായി ക്രിസ്റ്റ്യന്‍ ലഗാര്‍ഡ് വിവരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസിനും ചൈനയ്ക്കും ഇടയില്‍ രൂപംകൊണ്ട വ്യാപാര അനിശ്ചിതത്വങ്ങളും താരിഫ് യുദ്ധവും ഇപ്പോള്‍ തന്നെ ആഗോള സമ്പദ് വ്യവസ്ഥയിലാകെ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വിവിധ വിപണികളുടെ പ്രവര്‍ത്തനത്തിനും ബിസിനസ് ആത്മവിശ്വാസത്തിലും പ്രതിഫലിക്കുന്നു. രാഷ്ട്രങ്ങള്‍ ‘സംരക്ഷണവാദ’പരമായ നിലപാടുകളില്‍ നിന്ന് പിന്‍മാറണമെന്നും ക്രിസ്റ്റ്യന്‍ ലഗാര്‍ഡ് പറഞ്ഞു. വായ്പാ ചെലവ് വര്‍ധിച്ചത് വെല്ലുവിളികള്‍ പരിമിതപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരുകളും സംരംഭങ്ങളും ഭവനങ്ങളും ലോകവ്യാപകമായി വലിയ വായ്പാ ഭാരത്തിന്റെ പ്രശ്‌നം നേരിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News