ഹോട്ടല്‍ മുറികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

ഹോട്ടല്‍ മുറികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

ഈ വര്‍ഷം എട്ട് മുതല്‍ പത്തു ശതമാനം വരെ നിരക്ക് ഉയരുമെന്ന് ഐടിസി, അക്കോര്‍ ഹോട്ടല്‍സ, സരോവര്‍ തുടങ്ങിയവര്‍ വ്യക്തമാക്കി

ഈ വര്‍ഷം ഹോട്ടല്‍ മുറികളുടെ നിരക്ക് കൂടിയേക്കും. രാജ്യത്തെ എല്ലാ പ്രമുഖ ഹോട്ടല്‍ ശൃംഖലകളും അവരുടെ ഹോട്ടല്‍ മുറികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ ആവിശ്യക്കാര്‍ എത്തുന്നതും ചോദന, പ്രദാനങ്ങളില്‍ ഉണ്ടാവുന്ന മാറ്റവുമാണ് ഇതിന് കാരണം.

ഐടിസി, അക്കോര്‍ ഹോട്ടല്‍സ, സരോവര്‍ തുടങ്ങിയ ഹോട്ടല്‍ ശൃംഖലകള്‍ എട്ട് മുതല്‍ പത്തു ശതമാനം വരെ നിരക്ക് ഉയര്‍ത്തും. ‘2018-19 സാമ്പത്തിക വര്‍ഷം ഐടിസി മികച്ച നേട്ടമാണ് കൈവരിച്ചത്. 20 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായത്. ഐടിസി ഗ്രാന്‍ഡ് ഗോവ, ഹൈദരാബാദിലെ ഐടിസി കോഹിനൂര്‍ പോലുള്ള പുതിയ ഹോട്ടലുകള്‍ ആണ് ഐടിസി ആരംഭിച്ചത്. കൊല്‍ക്കത്തയില്‍ ഐടിസി റോയല്‍ ബംഗാള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. അതുകൊണ്ടുതന്നെ ഹോട്ടല്‍ മുറികളുടെ നിരക്കിലും വര്‍ദ്ധനവ് ഉണ്ടാവും. ,’ ഐടിസി ഹോട്ടല്‍സ് ആന്‍ഡ് വെല്‍ക്കം ഹോട്ടല്‍സ് ചീഫ് എക്‌സ്‌ക്യൂട്ടീവ് ആയ ദീപക് ഹക്‌സര്‍ പറഞ്ഞു.

ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവര്‍ത്തനം ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ മികച്ച വളര്‍ച്ചയാണ് നേടിയത്. 2019-ല്‍ ഈ രീതി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല നഗരങ്ങളിലും നിരക്ക് വര്‍ദ്ധനവ് ഉണ്ടാകും.’ എച് വി എസ് അനറോക്ക് സൗത്ത് ഏഷ്യ പ്രസിഡസിന്റ മന്ദീപ് ലാംബ പറഞ്ഞു.

ഇന്ത്യയുടെ ഹോട്ടല്‍ മേഖല 70 ശതമാനം ഒക്കുപ്പന്‍സി മാര്‍ക്കിലേക്ക് എത്തി. 2017-18ല്‍ ഒക്കുപ്പന്‍സി നിരക്ക് 66 ശതമാനം ആയിരുന്നു. ഇത് കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

‘ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വലിയ മാര്‍ക്കറ്റുകളില്‍ നിരക്ക് വര്‍ദ്ധിക്കും. 2008-ല്‍ അധഃപതനം ഉണ്ടായെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒക്കുപ്പന്‍സി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 2018-ല്‍ 70 ശതമാനം ആയിരുന്നു ഞങ്ങളുടെ ഒക്കുപ്പന്‍സി നിരക്ക്, ‘ സരോവര്‍ ഹോട്ടല്‍സ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബക്കായ പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം കമ്പനി ശരാശരി റൂം നിരക്കില്‍ വളര്‍ച്ചയാണ് കണ്ടത്. നല്ല ഒക്കുപ്പന്‍സി ലെവല്‍ ആണ് ഇതിന് കാരണം. വരും വര്‍ഷങ്ങളിലും ഇത് പ്രതീക്ഷിക്കാം .,’- ഐഎച്‌സിഎല്‍ റവന്യു മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ചാച്രാ പറഞ്ഞു.

ശരാശരി റൂം നിരക്കുകള്‍ ഈ വര്‍ഷം 10 ശതമാനം വര്‍ദ്ധിക്കുമെന്നാണ് അക്കോര്‍ ഹോട്ടല്‍സ് പ്രതീക്ഷിക്കുന്നത്. വിമാന യാത്രകളിലെ മാറ്റങ്ങളും മികച്ച വിതരണ സംവിധാനവും ഇതിന് കാരണമാകുന്നു. ‘ബംഗളൂരു, പുണെ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ റൂം നിരക്ക് വര്‍ദ്ധനവ് തുടരും. ഓഫ്ലൈനിലെയും ഓണ്‍ലൈനിലെയും വിലയിലും ലഭ്യതയിലും തുല്യത ഞങ്ങള്‍ നേടി. ഓഫ്ലൈനിലും നിന്നും ഓണ്‍ലൈനിലേക്കുള്ള നിരക്കിന്റെ ഒഴുക്ക് ഇത് തടയുമെന്ന് അക്കോര്‍ ഹോട്ടല്‍സ് സെയില്‍സ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ ആരിഫ് പട്ടേല്‍ പറഞ്ഞു.

Comments

comments

Categories: FK News

Related Articles