എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡിന് മംഗോളിയന്‍ റിഫൈനറിയുടെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട്

എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡിന് മംഗോളിയന്‍ റിഫൈനറിയുടെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട്

പ്രൊജക്റ്റ് മാനേജ്മന്റ്‌റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ധാരണാപത്രം ആണ് ഒപ്പുവെച്ചത്

ന്യൂഡല്‍ഹി: എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡ് മംഗോളിയയില്‍ നിന്നും പ്രൊജക്റ്റ് മാനേജ്മന്റ്‌റ് കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് നേടി. മംഗോളിയ സ്ഥാപിക്കുന്ന 1.5 മില്യണ്‍ ടണ്ണിന്റെ റിഫൈനറിക്ക് വേണ്ടിയാണ് ഈ കരാര്‍. എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡും മംഗോളിയന്‍ സര്‍ക്കാരും മോഗോള്‍ റിഫൈനറി സ്റ്റേറ്റ് ഓണ്‍ഡ് എല്‍എല്‍ സി വഴി ധാരണാപത്രം ഒപ്പിട്ടു.

‘2015-ല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി മംഗോളിയ സന്ദര്‍ശിച്ചപ്പോള്‍ ഒരു ബില്യണ്‍ യൂഎസ് ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റ് ആണ് മംഗോളിയ്ക്ക് നല്‍കിയത്. ഇതിന്റെ സഹായത്തോടെയാണ് റിഫൈനറി പ്രൊജക്റ്റ് നടക്കുന്നത്,’- കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന പറഞ്ഞു. പ്രൊജക്റ്റ് മാനേജ്മന്റ്‌റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ധാരണാപത്രം ആണ് ഒപ്പ് വെച്ചത്. സെയിന്‍ഷാന്‍ഡ് പ്രവിശ്യയില്‍ ആണ് മംഗോളിയന്‍ സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ റിഫൈനറി സ്ഥാപിക്കുന്നത്.

എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡ് ഇതുമായി ബന്ധപ്പെട്ട് വിശദമായ സാദ്ധ്യത പഠനം നടത്തി. മംഗോള്‍ റിഫൈനറി എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ആള്‍ട്ടന്‍സെസെഗ് ഡാഷ്ടാവായും എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡ് കൊമേര്‍ഷ്യല്‍ ഡയറക്ടറുമായ ആര്‍ കെ സബര്‍വാളുമാണ് ധാരണാപത്രം ഒപ്പിട്ടത്.

Categories: Business & Economy