ദൂത് ട്രാന്‍സ്മിഷന്‍ സാന്‍ ഇലക്ട്രോമേക് ഏറ്റെടുത്തു

ദൂത് ട്രാന്‍സ്മിഷന്‍ സാന്‍ ഇലക്ട്രോമേക് ഏറ്റെടുത്തു

ഇതിന് മുമ്പ് പാര്‍കിന്‍സണ്‍ ഹാര്‍നെസ്സ് ടെക്നോളജി (യൂകെ), ടിഎഫ്‌സി കേബിള്‍ അസ്സംബ്ലീസ് (സ്‌കോട്‌ലാന്‍ഡ്) എന്നീ സ്ഥാപനങ്ങള്‍ ദൂത് ട്രാന്‍സ്മിഷന്‍ സ്വന്തമാക്കിയിരുന്നു

മുംബൈ: ഔറംഗാബാദ് ആസ്ഥാനമാമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരു ചക്ര വാഹനങ്ങളുടെ വയറിംഗ് ഹാര്‍നെസ്സ് നിര്‍മ്മാതാക്കളായ ദൂത് ട്രാന്‍സ്മിഷന്‍ സാന്‍ ഇലക്ട്രോമേക് ഏറ്റെടുത്തു. എന്നാല്‍ ഏറ്റെടുക്കല്‍ നടന്നത് എത്ര രൂപയ്ക്കാണെന്ന് വ്യക്തമല്ല. റെയില്‍വേ, ഡിഫന്‍സ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് ആവശ്യമുള്ള ഹാര്‍നെസ്സ് വയര്‍ നിര്‍മ്മാതാക്കളാണ് സാന്‍ ഇലക്ട്രോമേക്. ഇതിന് മുമ്പ് പാര്‍കിന്‍സണ്‍ ഹാര്‍നെസ്സ് ടെക്നോളജി (യൂകെ), ടിഎഫ്‌സി കേബിള്‍ അസ്സംബ്ലീസ് (സ്‌കോട്‌ലാന്‍ഡ്) എന്നീ സ്ഥാപനങ്ങള്‍ ദൂത് ട്രാന്‍സ്മിഷന്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ കാര്‍ലിംഗ് കമ്പനിയോടൊപ്പം ഒരു സംയുക്ത സംരംഭവും തുടങ്ങിയിരുന്നു.

ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ആയ സിങി അഡൈ്വസര്‍സും കണ്‍സള്‍ട്ടിംഗ് സ്ഥാപനവും ബാങ്കുമായി എട്ടര്‍നോ പാര്‍ട്‌നെര്‍സും ഇടപാടുകളെ പറ്റി ദൂത് ട്രാന്‍സ്മിഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇനി ഉടനെ ഒരു ഏറ്റെടുക്കല്‍ ഉണ്ടാകില്ലെന്ന് ദൂത് ട്രാന്‍സ്മിഷന്‍ അറിയിച്ചു. എന്നാല്‍, പുതിയ അവസരങ്ങള്‍ തേടുന്നുമുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതിനായി 500 കോടി രൂപ കമ്പനി കരുതിയിട്ടുണ്ട്.

‘നിരവധി പുതിയ ഉപഭോക്താക്കളെയും ഉത്പന്നങ്ങളെയും ആണ് ഓരോ ഏറ്റെടുക്കലിലും ഞങ്ങള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് ഏറ്റെടുക്കലും വിജയകരമായിരുന്നു.,’- മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ദൂത് പറഞ്ഞു.

2001-ലാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഇലക്ട്രോമേക് സ്ഥാപിച്ചത്. വിറ്റ്ഗെന്‍, വോള്‍വോ, ടെറക്‌സ്, ഫൈവേലെ, ബിഈഎംഎല്‍, ടാറ്റ മോട്ടോര്‍സ് എന്നിവരാണ് പ്രധാന ക്ലൈറ്ന്റുകള്‍.

Comments

comments

Categories: FK News

Related Articles