അനല്‍ജിത് സിംഗ്, മാക്‌സ് ഇന്ത്യ ആന്‍ഡ് ലൈഫിന്റെ നോണ്‍ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍

അനല്‍ജിത് സിംഗ്, മാക്‌സ് ഇന്ത്യ ആന്‍ഡ് ലൈഫിന്റെ നോണ്‍ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍

നിലവിലെ ചെയര്‍മാനായ രാഹുല്‍ ഖോസ്ല മാര്‍ച്ച് അവസാനത്തോടെ വിരമിക്കും

ന്യുഡല്‍ഹി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ നോണ്‍ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി അനല്‍ജിത് സിംഗിനെ നിയമിച്ചു. മൂന്ന് ബില്യണ്‍ ഡോളര്‍ സ്ഥാപനമായ മാക്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സറും സ്ഥാപകനും ഓഹരി ഉടമയുമാണ് അദ്ദേഹം. മാക്‌സ് ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനമാണ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ്.

നിലവിലെ ചെയര്‍മാനായ രാഹുല്‍ ഖോസ്ല മാര്‍ച്ച് അവസാനത്തോടെ വിരമിക്കും. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. പ്രാദേശിക നിക്ഷേപകര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും അനല്‍ജിത്തിന്റെ നിയമനം ഒരുപാട് പ്രതീക്ഷയാണ് നല്‍കുന്നത്. കമ്പനിയുടെ എല്ലാ നിക്ഷേപകരുമായി അദ്ദേഹം ബന്ധപ്പെടും.

മോഹിത് തല്‍വാറിനെ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായി നിയമിക്കും. ഗ്രൂപ്പിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹം. നിലവില്‍ മാക്‌സ് ഇന്ത്യയുടേയും, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും മാനേജിംഗ് ഡയറക്ടറും മാക്‌സ് വെഞ്ചേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വൈസ് ചെയര്‍മാനുമാണ്.

മാക്‌സ് ഗ്രൂപ്പിന്റെ എല്ലാ പ്രമുഖ കമ്പനികളുടെയും നോണ്‍-എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ ആയിരിക്കും അനല്‍ജിത് സിംഗ്. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ അദ്ദേഹത്തെ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചിരുന്നു. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഇതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മാക്‌സ് ഗ്രൂപ്പിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്നുമാണ് ലഭിക്കുന്നത്.

അന്താരാ സീനിയര്‍ ലിവിംഗിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് മാക്‌സ് ഇന്ത്യ. മാക്‌സ് ബപ്പാ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രധാന ഓഹരി പങ്കാളിത്തവമുണ്ട്. മാക്‌സ് ഹെല്‍ത്ത്‌കേയറില്‍ 50 ശതമാനം ഓഹരിയുമുണ്ട്. റേഡിയന്റ് കെകെആര്‍-നൊപ്പം ചേരാനായുള്ള ഒരുക്കത്തിലാണ് മാക്‌സ് ഹെല്‍ത്ത്‌കേയര്‍. മാക്‌സ് വെഞ്ചേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ കൂടിയാണ് അനല്‍ജിത് സിംഗ്. മറ്റു കമ്പനികളുടെ നിക്ഷേപങ്ങളും ഇത് കൈകാര്യം ചെയ്യുന്നു. ഗ്രൂപ്പ് പല വ്യാപാരങ്ങളും ഉപക്ഷേക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അനല്‍ജിത്തിന്റെ നിയമനം. സ്വകാര്യ ഇക്വീറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തുമായി മാക്‌സ് ഇന്ത്യ ചര്‍ച്ചയിലാണ്. മാക്‌സ് ബപ്പാ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിന്നും ട്രൂ നോര്‍ത്തിന്റെ ഓഹരി ഉപേക്ഷിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.

Comments

comments

Categories: Business & Economy