പുറത്തിറക്കുംമുമ്പേ എക്‌സ്‌യുവി 300 നേടിയത് 4,000 ബുക്കിംഗ്

പുറത്തിറക്കുംമുമ്പേ എക്‌സ്‌യുവി 300 നേടിയത് 4,000 ബുക്കിംഗ്

ഈ മാസം 14 ന് വാഹനം വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലാണ് എക്‌സ്‌യുവി 300. ഈ മാസം 14 നാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിനുമുന്നേ ഇതുവരെ 4,000 ബുക്കിംഗ് നേടാന്‍ വാഹനത്തിന് കഴിഞ്ഞിരിക്കുന്നു. എക്‌സ്‌യുവി 300 കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കുന്നതായി ജനുവരി ഒമ്പതിനാണ് മഹീന്ദ്ര പ്രഖ്യാപിച്ചത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 300 ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 117 എച്ച്പി കരുത്തും 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 110 എച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്നീട് നല്‍കുമെന്ന് പ്രതീക്ഷിക്കാം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമത യഥാക്രമം 17 കിമീ, 20 കിലോമീറ്ററാണ്.

ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റിയറിംഗ് മോഡുകള്‍, ഹീറ്റഡ് വിംഗ് മിററുകള്‍ എന്നിവ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ്. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയവയാണ് എതിരാളികള്‍.

Comments

comments

Categories: Auto