സീറ്റില്ലാത്ത ഇ-സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കെടിഎം!

സീറ്റില്ലാത്ത ഇ-സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കെടിഎം!

ഫ്‌ളോര്‍ബോര്‍ഡില്‍ നിന്നുകൊണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കേണ്ടിവരും

വിയന്ന : ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഓള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നു. ഇരുചക്ര വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി കണ്ടെത്തി. എന്നാല്‍ സീറ്റ് ഉണ്ടായിരിക്കില്ല എന്നതാണ് സ്‌കൂട്ടര്‍ സംബന്ധിച്ച ഏറ്റവും വലിയ ഫീച്ചര്‍. ഫ്‌ളോര്‍ബോര്‍ഡില്‍ നിന്നുകൊണ്ട് ഇ-സ്‌കൂട്ടര്‍ ഓടിക്കേണ്ടിവരും. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാകുന്ന കളര്‍ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ സഹിതമാണ് കെടിഎം ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്.

ചക്രത്തിന്റെ ഇടതുവശത്ത് സ്‌കൂട്ടറിന് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ കാണാം. എനര്‍ജി റീജനറേഷന്‍ സംവിധാനത്തിന്റെ ഭാഗമായി വലതുവശത്ത് ബെല്‍റ്റ് നല്‍കിയിരിക്കുന്നു. ഫ്‌ളോര്‍ബോര്‍ഡിന് അടിയിലാണ് ബാറ്ററികള്‍ സ്ഥാപിച്ചിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ച് അല്ലെങ്കില്‍ 19 ഇഞ്ച് ചക്രമാണ് നല്‍കിയിരിക്കുന്നതെന്ന് തോന്നുന്നു. പിന്‍ ചക്രം 16 ഇഞ്ച് വ്യാസമുള്ളതുപോലെ കാണപ്പെടുന്നു. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ കെടിഎം ഇലക്ട്രിക് സ്‌കൂട്ടര്‍ എപ്പോള്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല. ഇന്ത്യയിലെത്തുന്ന കാര്യമാണെങ്കില്‍, പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍, ഇലക്ട്രിക് മോപെഡ് മോഡലുകളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളെപോലെ ഓസ്ട്രിയന്‍ ബ്രാന്‍ഡും വൈവിധ്യവല്‍ക്കരണത്തിലേക്ക് കടക്കുകയാണ്.

രണ്ട് കണ്‍സെപ്റ്റ് ബൈക്കുകളും ഇലക്ട്രിക് കരുത്തില്‍ സഞ്ചരിക്കുമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തുവിട്ടിട്ടില്ല. യൂട്ടിലിറ്റേറിയന്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ് ഇലക്ട്രിക് സ്‌കൂട്ടര്‍. റണ്ണിംഗ് ബോര്‍ഡുകള്‍, നീളമേറിയ സിംഗിള്‍ സീറ്റ് എന്നിവ സവിശേഷതകളാണ്. രണ്ട് കണ്‍സെപ്റ്റുകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ വിശേഷിപ്പിക്കുന്നതെങ്കിലും രൂപകല്‍പ്പനയും വിശദാംശങ്ങളും കണക്കിലെടുക്കുമ്പോള്‍ മോട്ടോര്‍സൈക്കിള്‍ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

Comments

comments

Categories: Auto