പണത്തില്‍ മാത്രമല്ല കനിവിലും നമ്പര്‍ 1 മുകേഷ്

പണത്തില്‍ മാത്രമല്ല കനിവിലും നമ്പര്‍ 1 മുകേഷ്

ഹുറുണ്‍ റിസര്‍ച്ച് തയാറാക്കിയ ഫിലാന്ത്രോപ്പി പട്ടികയില്‍ 437 കോടി രൂപ ചെലവിട്ട മുകേഷ് അംബാനി ഒന്നാമത്; എംഎ യൂസഫലി അഞ്ചാമത്

മുംബൈ: രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്നെയാണ് കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും പണം ചെലവാക്കിയ വ്യക്തിയെന്ന് വ്യക്തമാക്കി ഹുറുണ്‍ ഇന്ത്യന്‍ ഫിലാന്ത്രോപ്പി ലിസ്റ്റ്. 10 കോടി രൂപയിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച 39 ഇന്ത്യക്കാരുടെ പട്ടികയാണ് ചൈന ആസ്ഥാനമായ ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി, റിലയന്‍സ് ഫൗണ്ടേഷന്‍ മുഖേന കഴിഞ്ഞ വര്‍ഷം 437 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. 200 കോടി രൂപ ചെലവഴിച്ച പിരാമല്‍ ഗ്രൂപ്പ് ചെയര്‍മാനും അംബാനിയുടെ ബന്ധുവുമായ അജയ് പിരാമലാണ് രണ്ടാം സ്ഥാനത്തുള്ളത്. 113 കോടി രൂപ സ്വന്തം പേരിലുള്ള ഫൗണ്ടേഷന്‍ ചെലവിട്ട വിപ്രോ ഗ്രൂപ്പ് ചെയര്‍മാന്‍ അസിം പ്രേംജിയാണ് മൂന്നാമത്തെ ദയാവാന്‍.

70 കോടി രൂപ ചെലവിട്ട മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുണ്ട്. 70 കോടി രൂപയാണ് അദ്ദേഹത്തിന്റെ സംഭാവന. ലുപിന്‍ ലിമിറ്റഡിന്റെ മജ്ഞു ഡി ഗുപ്തയാണ് പട്ടികയിലിടം നേടിയ ഒരേയൊരു വനിത. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യക്കാരുടെ ശരാശരി സംഭാവന 40 കോടി രൂപയും മൊത്തം സംഭാവന 1,560 കോടി രൂപയുമാണ്. വിദ്യാഭ്യാസമേഖലയ്ക്കാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്. ആകെ തുകയുടെ 12 ശതമാനം ആരോഗ്യ പരിപാലനത്തിനും 10 ശതമാനം ഗ്രാമീണ വികസനത്തിനും കോര്‍പ്പറേറ്റുകള്‍ ചെലവഴിച്ചു.

കനിവുള്ള കോടിപതികള്‍

പേര് തുക (കോടിയില്‍)

മുകേഷ് അംബാനി- 437

അജയ് പിരാമല്‍- 200

അസിം പ്രേംജി- 113

ആദി ഗോദ്‌റെജ്- 96

എംഎ യൂലഫലി- 70

ശിവ് നാടാര്‍- 56

സാവ്ജി ധോലകിയ- 40

ഷാപൂര്‍ പല്ലോന്‍ജി മിസ്ത്രി- 36

സൈറസ് മിസ്ത്രി- 36

ഗൗതം അദാനി- 30

Comments

comments

Categories: FK News

Related Articles