‘വിദേശകമ്പനികള്‍ക്കുള്ള ഏറ്റവും വലിയ ഇളവാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി’

രാജ്യത്തെ ബിസിനസ് മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്കില്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെ പ്രശംസിച്ച് ഇറ്റാലിയന്‍ ട്രേഡ് കമ്മീഷണര്‍ ഫ്രാന്‍സിസ്കോ പെന്സബ്നെ
ഇന്ത്യയുടെ നിര്‍മ്മാണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറിയ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. രാജ്യത്തെ ബിസിനസ് മേഖലയെ സ്ഥിരതയാര്‍ന്ന വളര്‍ച്ചയിലേക്ക് നയിക്കാനും വിദേശകമ്പനികള്‍ക്ക് രാജ്യത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടൊപ്പം തന്നെ സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്കില്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ക്കും സാധിച്ചു.
34ാമത് ഇന്ത്യ ഇന്റെര്‍നാഷ്ണല്‍ ലെതര്‍ ഫെയറിനോട് അനുബന്ധിച്ച് രാജ്യത്തെത്തിയ വിദേശ വ്യാപാരനേതാക്കള് ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തിന്റെ വളര്‍ച്ചയില്‍ വലിയ പ്രതീക്ഷയായിരുന്നു പ്രകടിപ്പിച്ചത്. വ്യാപാരനികുതികളില് ഇളവുകള്‍ക്ക് അവസരമൊരുക്കിയാല്‍ ഇന്ത്യയ്ക്കും ഇറ്റലിക്കും ഇടയില്‍ ശക്തമായ വ്യാപാരബന്ധത്തിനുള്ള സാധ്യതകളാണ് മുമ്പിലുള്ളതെന്ന് ഇറ്റാലിയന്‍ ട്രേഡ് കമ്മീഷണറായ ഫ്രാന്‍സിസ്കോ പെന്സബ്നെ അഭിപ്രായപ്പെടുന്നു. ലെതര്‍ ഫെയറിനോട് അനുബന്ധിച്ച പെന്സബ്നെ ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തെയും പദ്ധതികളെയും സംബന്ധിച്ച് പങ്കുവെച്ച അഭിപ്രായങ്ങള്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ സംരക്ഷണവാദലധിഷ്ഠിതമായ ഒന്നല്ല. ഇളവുകള്‍ നല്കി വിദേശകമ്പനികള്‍ക്ക് വളരെ എളുപ്പത്തില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും ലാഭകരമായി അവ നടത്തിക്കൊണ്ടുപോകുന്നതിനും അവസരമൊരുക്കുന്ന ഒന്നാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെന്ന് ഇറ്റാലിയന്‍ ട്രേഡ് കമ്മീഷണര്‍ പറഞ്ഞു.
വിദേശകമ്പനികള്‍ക്കുള്ള ഏറ്റവും വലിയ ഇളവാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വ്യവസായരംഗത്തെ ശക്തമാക്കുക എന്നതാണ് ഇന്ത്യയിലെ സര്‍ക്കാരിന്റെ ലക്ഷ്യം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരുന്നതിന് അവസരമൊരുക്കുകയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ബിസിനസ് മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്കില്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെ പെന്സബ്നെ പ്രശംസിച്ചു. വിദേശ കമ്പനികള്ളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിന് അവര്‍ക്കായി ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ വിശാലവും വ്യാപ്തിയുള്ളതുമാക്കി മാറ്റി കമ്പനികള്‍ ലാഭകരമാക്കാന്‍ ഈ പദ്ധതികള്‍ സഹായകമായി.
കൂടുതല്‍ ഇറ്റാലിയന്‍ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പെന്സബ്നെ പറഞ്ഞു.ചരക്ക് നികുതി വ്യവസ്ഥകളില്‍ ചില ഇളവുകള്‍ ഉണ്ടായാല്‍ ഇന്ത്യയില്‍ നിക്ഷേപം ആഗ്രഹിക്കുന്ന കൂടുതല്‍ കമ്പനികള്‍ക്ക് അത് സഹായകമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വ്യാപാര നികുതികളില്‍ ഇന്ത്യ ഇളവ് വരുത്തണമെന്ന് പെന്സബ്നെ ആവശ്യപ്പെട്ടു. ചില മേഖലകളിലെ ഉയര്‍ന്ന ചരക്ക് നികുതി ഇന്ത്യന്‍ വിപണികളിലേക്കുള്ള ഇറ്റാലിയന്‍ കമ്പനികളുടെ വരവിന് വിലങ്ങുതടിയാകുകയാണ്. നികുതി നിരക്കുകള്‍ മയപ്പെടുത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയരക്ഷിബന്ധം മെച്ചപ്പെടുന്നതിന് സഹായകമാകും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ കമ്പനികള്‍ക്ക് വലിയ താത്പര്യമാണുള്ളത്. നികുതിനിരക്കുകള്‍ കുറച്ചാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ താത്പര്യമുള്ള മറ്റ് കമ്പനികള്‍ക്കും അത് ഗുണം ചെയ്യുമെന്നും പെന്സബ്നെ അഭപ്രായപ്പെട്ടു.
ഇന്ത്യ-ഇറ്റലി വ്യാപാര ബന്ധം
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാവസായികവാണിജ്യ വ്യാപാരങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം പങ്കാളിത്തമാണ്. ശക്തരായ പങ്കാളികളായി മാറുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ഇറ്റലി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇറ്റലിക്ക് വളരെ നിര്‍ണായകവും തന്ത്രപ്രധാനവുമായ വിപണിയാണ് ഇന്ത്യന്‍ വിപണിയെന്നും പെന്സബ്നെ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഇറ്റലി. ഇന്ത്യയില്‍ കൂടുതലായി നിക്ഷേപം നടത്തുന്ന വിദേശ രാജ്യങ്ങളില്‍ ഇറ്റലിക്ക് 17ാം സ്ഥാനമാണുള്ളത്. 400ഓളം ഇറ്റാലിയന്‍ കമ്പനികളുടെ സാന്നിധ്യം ഇന്ത്യയിലുണ്ട്. പങ്കാളിത്ത സംരംഭങ്ങള്‍ കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ഇത് 600 ആണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുടുതല്‍ ശക്തവും സ്ഥിരതയുള്ളതുമായ വിപണിയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ നിന്നും യന്ത്രസാമഗ്രികളാണ് ഇന്ത്യയിലേക്ക് കൂടുതലായും കയറ്റി അയക്കുന്നത്. മൊത്തം കയറ്റുമതിയുടെ 41 ശതമാനവും യന്ത്രസാമഗ്രികളാണ്. ചൈനയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും ഇറ്റലിയാണ്. ടെക്സറ്റൈല്‍, യന്ത്രോപകരണങ്ങള്‍, മാര്‍ബിള്‍ കട്ടിംഗ് ടൂള്‍, ലെതര്‍ തുടങ്ങി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇറ്റാലിയന്‍ ഉല്‍പ്പന്നങ്ങളില്‍ 40 ശതമാനവും വ്യവസായ മേഖലകളിലേക്കുള്ള യന്ത്രസാമഗ്രികളാണ്.
2017ല്‍ 9 ബില്യണ്‍ യൂറോയുടെ വ്യാപാര വിനിമയമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. അക്കാലയളവില്‍ 3.6 ബില്യണ്‍ യൂറോയുടെ ഉല്‍പ്പന്നങ്ങള്‍ ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. 2018 വര്‍ഷത്തിലെ ആദ്യ എട്ടുമാസങ്ങളില്‍ ഏകദേശം 8.10 ബില്യണ്‍ യൂറോയുടെ വ്യാപാര വിനിമയം ഇരുരാജ്യങ്ങള്ക്കുമിടയിലുണ്ടായി. ഉഭയകക്ഷി വ്യാപാര വിനിമയത്തില്‍ ഈ വര്‍ഷം 13 ശതമാനം വര്‍ധനവാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പെന്സബ്നെ പറഞ്ഞു.
ലെതര്‍ ഫെയര്‍ 2019
പത്ത് ദശാബ്ദത്തിലേറെയായി ഇന്ത്യ ഇന്റെര്‍നാഷ്ണല്‍ ലെതര്‍ ഫെയറില്‍ പങ്കെടുക്കുന്ന രാഷ്ട്രമാണ് ഇറ്റലി. ലെതര്‍ വ്യവസായ രംഗത്തെ എല്ലാ മേഖലകളില്‍ നിന്നുമുള്ള 40ഓളം ഇറ്റാലിയന്‍ കമ്പനികളാണ് ഇത്തവണത്തെ ലെതര്‍ ഫെയറില്‍ പങ്കെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ വിപുലമായാണ് ഇത്തവണത്തെ ഇന്ത്യ ഇന്റെര്‍നാഷ്ണല്‍ ലെതര്‍ ഫെയര്‍ നടത്തപ്പെട്ടത്. ചെന്നൈ ട്രേഡ് സെന്ററില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെ നടത്തപ്പെട്ട ഈ മേള കൗണ്‍സില്‍ ഓഫ് ലെതര്‍ എക്സ്പോര്‍ട്ട്സ്, ഇന്ത്യ ട്രേഡ് പ്രെമോഷന് ഓര്ഗനൈസേഷന്, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. ലെതര്‍ മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുയോജ്യമായ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക നിര്‍മ്മാണകേന്ദ്രമെന്ന നിലയില്‍ ഇന്ത്യയിലുള്ള അവസരങ്ങള്‍ വിദേശകമ്പനികള്‍ക്ക് മനസിലാക്കാന്‍ അവസരമൊരുക്കുക എന്നിവയാണ് ലെതര്‍ ഫെയറിന്റെ ലക്ഷ്യങ്ങള്‍. ലോകത്തിടുനീളമുള്ള 450 ഓളം ലെതര്‍ അനുബന്ധ വ്യാപാര കമ്പനികള്‍ മേളയില്‍ പങ്കെടുത്തെന്നാണ് അനുമാനം.