എഫ്പിഐകള്‍ നിക്ഷേപിച്ചത് 5,300 കോടി

എഫ്പിഐകള്‍ നിക്ഷേപിച്ചത് 5,300 കോടി

തുടര്‍ച്ചയായി ആറ് വ്യാപാര സെഷനുകളില്‍ നിക്ഷേപ ട്രെന്‍ഡ്

മുംബൈ: കഴിഞ്ഞ ആറ് വ്യാപാര സെഷനുകളില്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 5,300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകളാണ് നിക്ഷേപകരെ നയിച്ചത്. ജനുവരിയില്‍ 5,264 കോടി രൂപ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതിന് വിപരീത ട്രെന്‍ഡാണ് പിന്നീടുള്ള ആറ് സെഷനുകളില്‍ കണ്ടത്.

ഫെബ്രുവരി 1-8 വരെയുള്ള കാലയളവില്‍ 5,273 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയതെന്ന് ഡെപോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇക്കാലവയളവില്‍ 2,795 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും അവര്‍ ഡെറ്റ് വിപണിയില്‍ നിന്ന് നടത്തിയിട്ടുണ്ട്. ഒരു ട്രെന്‍ഡ് എന്ന രീതിയില്‍ വിലയിരുത്താനാവില്ലെങ്കിലും ബജറ്റിലും സാമ്പത്തിക വളര്‍ച്ച മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും എഫ്പിഐകള്‍ക്കുള്ള പോസിറ്റീവ് വീക്ഷണമാണ് ഇതി വ്യക്തമാക്കുന്നതെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ഇന്ത്യ റിസര്‍ച്ച് വിഭാഗം സീനിയര്‍ അനലിസ്റ്റ് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറയുന്നു.

Comments

comments

Categories: Business & Economy
Tags: FPI