നെറ്റ്‌വര്‍ക്കില്‍ 20,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

നെറ്റ്‌വര്‍ക്കില്‍ 20,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

9 മാസങ്ങളില്‍ 70 ബില്യണ്‍ രൂപയുടെ മൂലധന ചെലവിടല്‍ മാത്രമാണ് കമ്പനി നടത്തിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ഉപഭോക്തൃ അടിത്തറയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനായി അടുത്ത 15 മാസത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്തും. നടപ്പു സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി മൊത്തം 270 ബില്യണ്‍ രൂപയുടെ മൂലധന ചെലവിടലിനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളതെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അക്ഷയ മൂന്ദ്ര പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ 70 ബില്യണ്‍ രൂപയുടെ മൂലധന ചെലവിടല്‍ മാത്രമാണ് കമ്പനി നടത്തിയിട്ടുള്ളത്. വരുന്ന 15 മാസത്തില്‍ 200 ബില്യണ്‍ രൂപയുടെ ചെലവിടല്‍ നടക്കുമെന്നും മൂന്ദ്ര അറിയിച്ചു. 25,000 കോടി രൂപയുടെ റൈറ്റ്‌സ് അവതരിപ്പിക്കുന്നതിനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ വോഡഫോണ്‍ ഗ്രൂപ്പ് 11,000 കോടി രൂപയുടെയും ആദിത്യ ബിര്‍ല ഗ്രൂപ്പ് 7250 കോടി രൂപയുടെയും വിഹിതമാണ് വഹിക്കുക.

വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയയുടെയും പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചില ഉപകരണങ്ങളില്‍ നിന്ന് ലഭിക്കുന്ന ശേഷിയെ മൂലധന ചെലവിടലിനുള്ള മാര്‍ഗ നിര്‍ദേശത്തിന്റെ കണക്കില്‍ വകയിരുത്തിയിട്ടില്ല. 6200 കോടി രൂപയുടെ മൂല്യം ഇതിനുണ്ടാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയത് 5004.6 കോടി രൂപയുടെ സംയോജിത നഷ്ടമാണ്. വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനം ഓഗസ്റ്റില്‍ പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ പാദഫലമാണിത്.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 4,973.8 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിലെ മൊത്തം വകുമാനം 11,982.8 കോടി രൂപയാണ്

Comments

comments

Categories: Business & Economy
Tags: Vodafone